മുംബൈയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ച അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ..

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, June 28, 2018

മുംബൈയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നു വീണത്. ഘട്‌കോപാര്‍ എന്ന സ്ഥലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. മുംബൈയിലെ സര്‍വോദയ ആശുപത്രിക്ക് സമീപത്താണ് വിമാനം തകര്‍ന്നുവീണത്.

പൈലറ്റ് , കോ പൈലറ്റ്, രണ്ട് യാത്രക്കാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. വിമാനം തകര്‍ന്ന് വീണിടത്ത് നിന്നിരുന്നയാളും മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അഗ്‌നിരക്ഷാ സേനയും ആംബുലന്‍സ് അടക്കമുളള സജ്ജീകരണങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 12 അഗ്നി ശമന യൂണിറ്റുകളാണ് പുറപ്പെട്ടിട്ടുള്ളത്.

സ്ഥലം എംപി കിരിത് സോമയ്യ സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നൽകിയ വിവരങ്ങൾ പ്രകാരം VT-UPZ, KING AIR C90 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

×