കോടതിയലക്ഷ്യക്കേസ്: സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് ഒരു ദിവസം തടവും ഒരു ലക്ഷം രൂപ പിഴയും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ഡല്‍ഹി:  കോടതിയലക്ഷ്യക്കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ സുപ്രീംകോടതി ശിക്ഷിച്ചു. കോടതിപിരിയും വരെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതോടൊപ്പം ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.

കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷിച്ചത്‌.

സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കേ, ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ബാലപീഡനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനാണ് നാഗേശ്വര റാവുവിനെതിരെ കേസ് എടുത്തത്. നടപടിയില്‍ മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലായിരുന്നുവെന്ന് നാഗേശ്വർ റാവു പറയുന്നു.

അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാലാണ് നാഗേശ്വരറാവുവിന് വേണ്ടി കോടതിയില്‍ ഹാജരായത്.

×