നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീംകോടതി. 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പഠിക്കാന്‍ സമിതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 14, 2018

ഡല്‍ഹി:  ചാരക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിക്കെതിരെ മുന്‍ ഐ എസ് ആര്‍ ഓ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച അനുകൂല വിധി. നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നാണ് കോടതി വിധി.

ചാരക്കേസില്‍ നമ്പി നാരായന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നമ്പി നാരായണനെ കേസില്‍ പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്ന് പഠിക്കാന്‍ സുപ്രീംകോടതി മുന്‍ റിട്ടയേഡ് ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതിയെയും കോടതി നിയോഗിച്ചു.

×