Advertisment

കേന്ദ്ര സർക്കാർ ജാഗ്രത കാട്ടിയത് ഇന്ധന വില കുറയാതിരിക്കാൻ. നേട്ടം റിലയൻസിനും തിരിച്ചടി 130 കോടി ജനത്തിനും ! അസംസ്കൃത എണ്ണയ്ക്ക് 149 ഡോളർ ഉണ്ടായിരുന്ന കാലത്തെ ഇന്ധന വില 31 ഡോളറിൽ നിൽക്കുന്നിടത്തും തുടരുന്നു ! മോദിയുടെ സാമ്പത്തിക ശാസ്ത്രം ഇങ്ങനെ !

New Update

ഡൽഹി:  അസംസ്കൃത എണ്ണവില 15 വർഷത്തെ ഏറ്റവും താഴ്ന്ന വിലയായ 31 ഡോളറിലേക്ക് എത്തിയിട്ടും മൻമോഹൻ സർക്കാരിന്റെ കാലത്തുള്ള 149 ഡോളർ വിലയുള്ള കാലത്തെ പെട്രോൾ വില നിലനിർത്തുന്നത് റിലയൻസിനുവേണ്ടിയെന്ന വിമർശനം ശക്തം.

Advertisment

പെട്രോൾ വില 55 രൂപയിൽ താഴെയായി നിലനിർത്താനുള്ള സാഹചര്യം ഉണ്ടെന്നിരിക്കെയാണ് എക്സൈസ് നികുതി 3 രൂപ ഉയർത്തി വിലക്കുറവ് സർക്കാർ തന്നെ തടഞ്ഞിരിക്കുന്നത്.

publive-image

മുൻകാലങ്ങളിൽ അസംസ്കൃത എണ്ണ വിലക്കയറ്റം മൂലം ഇന്ധന വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാരുകൾ എക്സൈസ് നികുതി കുറയ്ക്കുന്നതായിരുന്നു പതിവെങ്കിൽ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ്.

രാജ്യത്ത് ഇന്ധന വില കൂടാതിരിക്കാനാണ് സർക്കാർ ജാഗ്രത ജനം പ്രതീക്ഷിക്കുന്നതെങ്കിൽ വില കുറയാതിരിക്കാൻ സർക്കാർ അതീവ ജാഗ്രത കാണിക്കുന്നതിന് തെളിവാണ് നികുതി വർദ്ധനവ്.

കഴിഞ്ഞ ജനുവരിയിൽ അസംസ്കൃത എണ്ണയ്ക്ക് 61 ഡോളർ വിലയുണ്ടായിരുന്നപ്പോഴത്തെ വിലയിൽ നിന്നും വലിയ മാറ്റമില്ല 31 ഡോളറിൽ വിലയെത്തിയിട്ടും ഇന്ധന വിലയ്ക്ക്. ഇതോടെ ലോകത്ത് ഏറ്റവും ഉയർന്ന വിലയ്ക്ക് ഇന്ധനം വിൽക്കുന്ന രാജ്യമായി ഇന്ത്യ മാറും.

31 രൂപയ്ക്ക് ലഭിക്കുന്ന എണ്ണ സ്വന്തം നാട്ടിലെ ജനത്തിന് 76 രൂപയ്ക്ക് വിൽക്കുന്ന മാറിമായമാണ് സർക്കാർ നടപ്പിലാക്കുന്നത്. റോഡ് സെസ് പെട്രോളിന് 1 രൂപയും ഡീസലിന് 10 രൂപയുമാണ് ഉയർത്തിയത്. ഇതോടെ ഡീസൽ വില 70 രൂപയായി തുടരും.

ഇനി വേണേൽ 31 രൂപയിൽ നിന്നും അസംസ്കൃത എണ്ണവില ഉയർന്നാൽ അക്കാരണം പറഞ്ഞു ഇന്ധനവില 100 രൂപയിലേക്ക് ഉയർത്താനും കഴിയും. 130 കോടി ജനങ്ങൾക്ക് ലഭിക്കേണ്ട ഇന്ധന വിലക്കുറവിന്റെ ആനുകൂല്യം ഒന്നോ രണ്ടോ വ്യവസായികൾക്ക് മാത്രമായി നൽകുന്നതാണ് സ്ഥിതി. പ്രതിഷേധങ്ങൾ ദുര്ബലവുമാണ്.

Advertisment