Advertisment

കേരള കോൺഗ്രസ്​ എമ്മിന്​ രാജ്യസഭാ സീറ്റ്​ നല്‍കരുത്. 6 പേരുകള്‍ നിര്‍ദ്ദേശിച്ച് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്

author-image
admin
New Update

ന്യൂഡൽഹി:  കേരള കോൺഗ്രസ്​ എമ്മിന്​ രാജ്യസഭാ സീറ്റ്​ നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്. അവര്‍ക്ക് സീറ്റ്​ നൽകാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്​. എന്നാൽ ഇൗ സീറ്റ്​ അവർക്ക്​​ നൽകരുതെന്നാണ് കുര്യന്‍ കത്തില്‍ പറയുന്നത്.

Advertisment

publive-image

തന്നെ രാജ്യസഭാ സ്​ഥാനാർഥിയാക്കണമെന്ന്​ നിർബന്ധമില്ലെന്നും​ കുര്യൻ കത്തില്‍ പറയുന്നു. രാഹുലിന്​​ ഉചിതമെന്ന്​ തോന്നുന്ന ആരെയും സ്​ഥാനത്തേക്ക്​ പരിഗണിക്കാമെന്നും ആ തീരുമാനം താൻ അംഗീകരിക്കു​െമന്നും കുര്യൻ കത്തിൽ വ്യക്​തമാക്കുന്നു.

രാജ്യസഭാ സീറ്റിലേക്ക്​ ചില നേതാക്കളുടെ പേരും കത്തിൽ നിർദേശിച്ചിട്ടുണ്ട്​. എം.എം. ഹസൻ, വി.എം സുധീരൻ, രാജ്​മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്​മാൻ, പി.സി ചാക്കോ, പി.സി വിഷ്ണുനാഥ്​ എന്നിവരെ സ്​ഥാനത്തേക്ക്​ പരിഗണിക്കാവുന്നതാണെന്നും കുര്യൻ പറയുന്നു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന്‍ കത്തയച്ചത്.

Advertisment