Advertisment

കര്‍ണ്ണാടകയില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇടഞ്ഞ കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള ചര്‍ച്ചകള്‍ അനുനയത്തിലേക്ക് ! രമേശ്‌ ജാര്‍ക്കോളി എഐസിസി സെക്രട്ടറിയായേക്കും ! രാമലിംഗറെഡ്ഡിക്കും പ്രത്യേക പരിഗണന !

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  മന്ത്രിസഭാ പുനസംഘടനയെ തുടര്‍ന്ന്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എമാരുമായി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ഒത്തുതീര്‍പ്പിലേക്ക്.  മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്ന മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി എം എല്‍ എ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയ എം എല്‍ എ രമേശ്‌ ജാര്‍ക്കോളി എന്നിവരുമായുള്ള പ്രശ്നങ്ങളാണ് അനുനയത്തിലേക്ക് നീങ്ങുന്നത്.

Advertisment

publive-image

<രാമലിംഗ റെഡ്ഡി, രമേശ്‌ ജാര്‍ക്കോളി, കെ സി വേണുഗോപാല്‍>

ഇരുവരുമായും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. പ്രശ്നങ്ങള്‍ക്കില്ലെന്നും പാര്‍ട്ടിയുമായി ഒത്തുപോകുമെന്നും ഇരുവരും വ്യക്തമാക്കി.

publive-image

<സതീശ് ജാര്‍ക്കോളി, രമേശ്‌ ജാര്‍ക്കോളി>

കുമാരസ്വാമി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രമേശ്‌ ജാര്‍ക്കോളിയെ ഒഴിവാക്കി പകരം അദ്ദേഹത്തിന്റെ സഹോദരന്‍കൂടിയായ സതീശ് ജാര്‍ക്കോളിയെ ആയിരുന്നു മന്ത്രിയാക്കിയത്. ഇതിനുപകരം നിലവില്‍ എ ഐ സി സി സെക്രട്ടറിയായ സതീശില്‍ നിന്നും ഈ പദവി നീക്കം ചെയ്ത് രമേശ്‌ ജാര്‍ക്കോളിയെ എ ഐ സി സി സെക്രട്ടറിയാക്കാനാണ് ധാരണ.

publive-image

ബിടിഎം എം എല്‍ എയായ രാമലിംഗ റെഡ്ഡിയുമായുള്ള പ്രശ്നങ്ങള്‍ ഹൈക്കമാന്റുമായി നേരിട്ട് ചര്‍ച്ച നടത്തി ധാരണയിലെത്താനാണ് തീരുമാനം.  ഇരു നേതാക്കളുടെയും അണികളും പിന്തുണയ്ക്കുന്ന കെ സി വേണുഗോപാല്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി.

publive-image

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്നലെ വൈകിട്ടാണ് വേണുഗോപാല്‍ ബാംഗ്ലൂരില്‍ എത്തിയത്.  ഇതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് എന്ന പ്രചരണമാണ് അസ്താനത്തായത്. പുനസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായ സ്വതന്ത്ര എം എല്‍ എ ശങ്കറുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. വനംമന്ത്രിയായിരുന്ന ഇദ്ദേഹത്തെ മോശം പ്രകടനമെന്ന് വിലയിരുത്തിയാണ് പുറത്താക്കിയത്.

publive-image

Advertisment