Advertisment

വരുണ്‍ ഗാന്ധി ഉള്‍പ്പെടെ 3 ബിജെപി എംപിമാര്‍ കോണ്‍ഗ്രസിലേയ്ക്കെന്ന്‍ സൂചന ! വരുണ്‍, ശത്രുഘ്നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ് എന്നിവരുമായി കോണ്‍ഗ്രസ് ധാരണയിലേക്ക് ? 

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി:  മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ, നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനും ബി ജെ പി ദേശീയ ഭാരവാഹിയുമായ വരുണ്‍ ഗാന്ധി, കീര്‍ത്തി ആസാദ് എം പി എന്നിവര്‍ കോണ്‍ഗ്രസിലേക്കെന്നു സൂചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

3 ബി ജെ പി എം പിമാരെയും ഒന്നിച്ചു പാര്‍ട്ടിയില്‍ എത്തിക്കുന്നതിനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വരുണ്‍ ഗാന്ധിയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശത്രുഘ്നന്‍ സിന്‍ഹയുമായും കീര്‍ത്തി ആസാദുമായും ചര്‍ച്ച നടത്തി. മൂന്നു പേരും ബി ജെ പി ദേശീയ നേതൃത്വത്തിന് അനദിമതരും എന്നാല്‍ ജനപിന്തുണയുള്ള നേതാക്കളുമാണ്.

publive-image

ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തന്നെയാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിമര്‍ശനമെന്നതാണ് ശ്രദ്ധേയം. തനിക്കെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ വെല്ലുവിളിക്കുന്നുമുണ്ട്.

ബീഹാറില്‍ വ്യാപകമായ തോതില്‍ ജനപിന്തുണയുള്ള നേതാവാണ്‌ ശത്രുഘ്നന്‍. അതിനാല്‍ തന്നെ അദ്ദേഹത്തെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്.

publive-image

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചതിന് കീര്‍ത്തി ആസാദിനെ മുന്‍പ് ബി ജെ പി സസ്പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ടിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ നിലപാടുകള്‍ക്കെതിരെയായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തിയുടെ വിമര്‍ശനം. ഇതേ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.

എന്നാല്‍ കീര്‍ത്തി പിന്നെയും വിമര്‍ശനം തുടര്‍ന്നിരുന്നു. കീര്‍ത്തിയുടെ സുഹൃത്തും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോതിസിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേരുകയും പഞ്ചാബില്‍ മന്ത്രിയാവുകയും ചെയ്തിരുന്നു. വരുണ്‍ ഗാന്ധിയെ മോഡി - അമിത് ഷാ കൂട്ടുകെട്ട് വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരാതി അദ്ദേഹത്തിന് നേരത്തെ തന്നെയുണ്ട്.

publive-image

എന്നാല്‍ അമ്മ മേനക ഗാന്ധിയെ കേന്ദ്ര മന്ത്രിയാക്കുകയും ചെയ്തു. അതിനാല്‍ തന്നെ പരസ്യമായ വിമര്‍ശനങ്ങള്‍ക്ക് വരുണ്‍ മുതിരുന്നില്ല. പക്ഷെ ഏറെ നാളുകളായി അദ്ദേഹം സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന്‍ നില്‍ക്കുകയാണ്.

രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും തുടരുന്ന സൗഹൃദമാണ് വരുണിന് വിനയായതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വരുണിനെ വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി നേതൃത്വവും മടിക്കുകയാണ്.

publive-image

രാഹുല്‍ ഗാന്ധിക്കെതിരെ വരുണും തിരിച്ച് വരുണിനെതിരെ രാഹുലും യു പിയില്‍ പോലും വിമര്‍ശനങ്ങള്‍ നടത്തുന്നില്ല. രാഹുലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്നു നേരത്തെ തന്നെ വരുണ്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്തായാലും ഈ മൂന്ന്‍ പേരെയും ഉടന്‍ പാര്‍ട്ടിയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീവ്രശ്രമം നടത്തുന്നത്.

rahul gandhi varun gandhi kirti azad shathrughnan sinha
Advertisment