Advertisment

കര്‍ണ്ണാടകയില്‍ 5 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്‍ സൂചന. കോണ്‍ -ദള്‍ സഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി ക്യാമ്പില്‍ വിമത നീക്കം തകൃതി

New Update

ബാംഗ്ലൂര്‍:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ബി ജെ പി നീക്കത്തിന് ശക്തമായ തിരിച്ചടിയുമായി പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമായി.

Advertisment

മുന്‍ മുഖ്യമന്ത്രി യെദൂരപ്പയുടെ സ്വപ്നങ്ങള്‍ അപ്പാടെ തകര്‍ത്തുകളഞ്ഞ ഉപതെരഞ്ഞെടുപ്പ് ലയനത്തിന് പിന്നാലെ 5 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്ര്സില്‍ ചേരാനൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ കര്‍ണ്ണാടകയില്‍ ബി ജെ പിയുടെ സാധ്യതകള്‍ അസ്തമിക്കുന്ന സ്ഥിതിയിലേക്കാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നത്.

publive-image

5 ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ 'ഉരുക്ക്' കോട്ടയായിരുന്ന ബെല്ലാരിയില്‍ ഉള്‍പ്പെടെ സംഭവിച്ച തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഉടനെങ്ങും കഴിയില്ലെന്നതാണ് സ്ഥിതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80000വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി ജെ പി ജയിച്ച മണ്ഡലത്തിലാണ് 3 ലക്ഷത്തോളം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചത്.

അതും മണ്ഡലത്തിന് പുറത്ത് നിന്നും കൊണ്ടുവന്ന് നിര്‍ത്തിയ സ്ഥാനാര്‍ഥിയുമായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ വിജയമെന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ വി എസ് ഉഗ്രപ്പയാണ് ഇവിടെ ഉഗ്രന്‍ വിജയം നേടിയത്. മണ്ഡലത്തിലെ 8 നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം സ്ഥാപിച്ചു.

publive-image

ബി ജെ പിയുടെ ജാതി - വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള പ്രച്ചരണങ്ങളെ തൂത്തെറിഞ്ഞു സമസ്ത ജനവിഭാഗങ്ങളിലെയും ആളുകള്‍ ഒറ്റക്കെട്ടായി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയെന്നാണ് ബെല്ലാരിയുടെ ചുമതലയുണ്ടായിരുന്ന കെ പി സി സി അംഗവും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാനുമായ ബ്രിജേഷ് ഡി കെ പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യം വിജയിച്ചു. 3 ലോക്സഭാ മണ്ഡലങ്ങളില്‍ ഷിമോഗയില്‍ മാത്രമാണ് ബി ജെ പി കഷ്ടിച്ച് കടന്നുകൂടിയത്. യെദൂരപ്പയുടെ മകന്‍ സി വൈ രാഘവേന്ദ്രയായിരുന്നു ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.

publive-image

മാണ്ഡ്യയില്‍ ജെ ഡി എസ് നേടിയ വിജയവും ബി ജെ പിയെ പടിക്ക് പുറത്ത് നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.  ഇവിടെ 2004 ല്‍ അംബരീഷ് നേടിയ ഭൂരിപക്ഷം തകര്‍ത്ത് റിക്കോര്ഡ് സ്ഥാപിച്ചാണ് വിജയം. എന്തായാലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിച്ച് കാലുവാരല്‍ രാഷ്ട്രീയത്തിലൂടെ ഭരണം പിടിക്കാനിരുന്ന യെദൂരപ്പയ്ക്ക് കനത്ത തിരിച്ചടിയാണ് കര്‍ണ്ണാടകയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍.

publive-image

താറുമാറായ പ്രതിപക്ഷത്തിനൊപ്പം ചേരാന്‍ എം എല്‍ എമാരെ കിട്ടില്ലെന്നതാണ് സ്ഥിതി. മാത്രമല്ല, ബി ജെ പിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ബി ജെ പി എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതുംകൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബി ജെ പിയുടെ തകര്‍ച്ച പൂര്‍ണ്ണമാകുകയാവും ഫലം.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒത്തൊരുമയോടെയുള്ള പടയൊരുക്കം പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകര്ന്നതിന് തെളിവായി മാറുകയായിരുന്നു ഉപതെരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവര്‍ത്തനവും വിജയവും. കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടറാവുവും മന്ത്രി ഡി കെ ശിവകുമാറും തമ്മിലുണ്ടായ രസതന്ത്രവും വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു.

publive-image

ബെല്ലാരിയിലെ ബി ജെ പി കോട്ടകൊത്തളങ്ങള്‍ പൊളിച്ചടുക്കാന്‍ ഇരുവരും 15 ദിവസത്തോളം ബെല്ലാരിയില്‍ ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു വിജയം കണ്ടത്. ഇതോടെ സൌത്തിന്ത്യയിലെ തന്നെ കോണ്‍ഗ്രസ് താരനിരയിലെ പ്രമുഖരായി മാറിയിരിക്കുകയാണ് ഡി കെ ശിവകുമാറും ഗുണ്ടറാവുവും !

Advertisment