Advertisment

കര്‍ണ്ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായുടെ ഇരട്ട യുദ്ധ തന്ത്രം ! ജെഡിഎസ് കിംഗ് മേക്കറാകുമെന്ന ബിജെപി പ്രചരണം കോണ്‍ഗ്രസ് ക്യാമ്പുകളിലെ ആവേശം തല്ലിക്കെടുത്താന്‍ ! ജെഡിഎസിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍വ്വേകള്‍ക്ക് പിന്നിലും ബിജെപി !

author-image
admin
New Update

publive-image

Advertisment

ബാംഗ്ലൂര്‍:  കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടര്‍ ഭരണം നേടുന്നത് തടയാന്‍ ജെ ഡി എസിനെ പ്രോത്സാഹിപ്പിച്ച് ബി ജെ പി നീക്കം. കോണ്‍ഗ്രസ് ക്യാമ്പിനെ നിരാശരാക്കാനും ജെഡിഎസ് ക്യാമ്പിനെ സജീവമാക്കി ബി ജെ പി വിരുദ്ധ വോട്ടുകളില്‍ ജെ ഡി എസിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമാണ് അമിത് ഷായുടെ പുതിയ തന്ത്രം.

publive-image

കര്‍ണ്ണാടകയില്‍ ജെ ഡി എസ് നിര്‍ണ്ണായകമാകുമെന്നും കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബി ജെ പി തന്നെയാണ്. സംസ്ഥാനത്ത് ബി ജെ പി ഭരണത്തിലെത്തുക അസാധ്യമെന്നു തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിടുകയെന്ന ഇരട്ടയുദ്ധ തന്ത്രമാണ് ഇവിടെ അമിത് ഷാ പ്രയോഗിക്കുന്നത്.

publive-image

കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്നു വന്‍ പ്രചരണങ്ങള്‍ നടക്കുന്നതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആവേശം ചോരുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം ഈ വിധത്തില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വേയ്ക്ക് പിന്നിലും ബി ജെ പിയാണെന്ന് പറയപ്പെടുന്നു.

224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 91 സീറ്റും ബി ജെ പിയ്ക്ക് 89 സീറ്റും ജെ ഡി എസിന് 40 സീറ്റുമാണ് പ്രവചനം. അതായത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണമെന്നിരിക്കെ കര്‍ണ്ണാടകയില്‍ തൂക്കു നിയമസഭ വരുമെന്നും ജെ ഡി എസ് കിംഗ്‌ മേക്കറാവുമെന്നുമാണ് സര്‍വേ കണ്ടെത്തല്‍.

publive-image

അതായത് ജെ ഡി എസ് പരമാവധി വോട്ടുകള്‍ സമാഹരിക്കണമെന്നതാണ് ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നത്. അതോടെ കോണ്‍ഗ്രസ് ദുര്‍ബലമാകും. നിലവില്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന ജെ ഡി എസ് ഉയര്‍ത്തെഴുന്നേറ്റത് ഈ പ്രചരണത്തിലാണ്. അത് കോണ്‍ഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ബി ജെ പിയുടെ തന്ത്രം മനസിലാക്കി അതിനനുസരിച്ച് നീങ്ങാന്‍ കോണ്‍ഗ്രസ് ക്യാമ്പിന് കഴിഞ്ഞിട്ടുമില്ല.

publive-image

ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിനെതിരെ സൃഷ്ടിക്കുന്ന സര്‍വ്വെകളില്‍ പോലും കോണ്‍ഗ്രസിന്റെ മേധാവിത്വം മറച്ചു വയ്ക്കാന്‍ ബി ജെ പിയ്ക്ക് കഴിയുന്നില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നേട്ടം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം ബി ജെ പി പോലും അംഗീകരിക്കുന്നുവെന്നതിന് തെളിവാണിത്.

ബി ജെ പി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ വിലയിരുത്തലും ബി ജെ പിക്കെതിരാണ്. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ കുതിപ്പിന് തടയിടുക തന്നെയാണ് ബി ജെ പിയുടെ അജണ്ട !

karnadaka ele yedyurappa amith shah kumarawamy
Advertisment