Advertisment

കര്‍ണ്ണാടകയില്‍ ബിജെപിയുടെ അട്ടിമറി നീക്കം പാളുന്നു. സംഖ്യ തികയ്ക്കാനായില്ല ? നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന മുഴുവന്‍ വിമതരും പുറത്തുചാടിയാലും സഖ്യ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ട് ! 3 ബിജെപി എംഎല്‍എമാരും രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ട്

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിടാനുള്ള അംഗസംഖ്യയിലേക്കെത്താന്‍ ബി ജെ പിയ്ക്ക് കഴിയില്ലെന്ന് റിപ്പോര്‍ട്ട്. 2 സ്വതന്ത്ര എം എല്‍ എമാര്‍ കൂറുമാറുകയും 2 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പി ബന്ധം സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സര്‍ക്കാര്‍ മറിച്ചിടാന്‍ ഈ സാധ്യതകളൊന്നും പര്യാപ്തമല്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

പാര്‍ട്ടി എം എല്‍ എമാര്‍ക്ക് കൂറുമാറി വോട്ട് ചെയ്യുകയെന്നത് അസാധ്യമാണ്.  അങ്ങനെ വന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ അയോഗ്യരാകുകയും 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെയും വരും. എന്നാല്‍ സ്വതന്ത്ര എം എല്‍ എമാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള നിലപാട് കൈക്കൊള്ളാ൦.

അങ്ങനെയാണ് സര്‍ക്കാരിനെ പിന്തുണച്ച 2 സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ച് കത്ത് നല്‍കിയത്. അപ്പോഴും സര്‍ക്കാരിന്റെ ഭൂരിപക്ഷം 120 ല്‍ നിന്ന് 118 ലെത്തിയതേയുള്ളൂ.  എന്നാല്‍ പാര്‍ട്ടി എം എല്‍ എമാര്‍ക്ക് രാജിവച്ച് സര്‍ക്കാരിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമാണ് കഴിയുക.

publive-image

വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ അവരുടെ രാഷ്ട്രീയ ഭാവിയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

നിലവില്‍ സര്‍ക്കാരിന് വേണ്ട കേവല ഭൂരിപക്ഷവും 112 ആണ്. 2 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചപ്പോഴും 118 ഉണ്ട് അംഗസംഖ്യ. 6 എണ്ണം കൂടുതല്‍. ഇനി 2 കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചാല്‍ അത് 116 ആയി കുറയും.

publive-image

പക്ഷേ, നിയമസഭയിലെ അംഗസംഖ്യയില്‍ 2 എണ്ണം കുറവ് വരുത്തുമ്പോള്‍ കേവല ഭൂരിപക്ഷം 111 മതിയാകും. അപ്പോഴും സര്‍ക്കാരിന് 5 എം എല്‍ എമാരുടെ ഭൂരിപക്ഷമുണ്ട്. ആ 5 എം എല്‍ എമാര്‍ കൂടി രാജിവച്ചാല്‍ സര്‍ക്കാരിന്റെ അംഗസംഖ്യ 111 ആയി ചുരുങ്ങും.

പക്ഷേ, വീണ്ടും നിയമസഭയിലെ അംഗസംഖ്യ 217 ആയി ചുരുങ്ങുന്നതിനാല്‍ കേവല ഭൂരിപക്ഷത്തിന് 109 എം എല്‍ എമാരുടെ പിന്തുണ മതി. അപ്പോഴും 2 എണ്ണത്തിന്റെ ഭൂരിപക്ഷം സര്‍ക്കാരിനുണ്ട്.

publive-image

നിലവില്‍ കോണ്‍ഗ്രസ് വിമതരുടെ നേതാവായ രമേശ്‌ ജാര്‍ക്കഗോളി അവകാശപ്പെടുന്നത് ആകെ 6 എം എല്‍ എമാരുടെ പിന്തുണയാണ്. അതില്‍ 2 പേര്‍ ഇപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കി. ബാക്കി 3 പേര്‍കൂടി കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടാന്‍ തീരുമാനിച്ചാലും മേല്‍പ്പറഞ്ഞ കണക്കുകളില്‍ സര്‍ക്കാര്‍ ഭദ്രം.

അതിനിടയിലാണ് 3 ബിജെപി എം എല്‍ എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാടാന്‍ തയാറായി നില്‍ക്കുന്നു എന്ന അഭ്യൂഹം പരക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ ഇതുവരെ ബി ജെ പിയ്ക്ക് കഴിഞ്ഞിട്ടുമില്ല.

publive-image

കോണ്‍ - ദള്‍ സഖ്യം നിലനില്‍ക്കുന്നതിനിടെ രാജിവയ്ക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് വീണ്ടും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചുകയറുകയെന്നതും അസാധ്യമാണ്. മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ബി ജെ പിയുടെ സാധ്യതകള്‍ അസ്തമിക്കുന്ന കാഴ്ചകളുടെ പ്രതിഫലനം കര്‍ണ്ണാടകയിലെ ബി ജെ പിയുടെ അട്ടിമറി സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ഭീഷണി ഇല്ലെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, അസ്ഥിരനയെന്ന്‍ വരുത്തി തീര്‍ത്ത് കോണ്‍ - ദള്‍ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി നേട്ടം കൊയ്യാമെന്നാണ് ബി ജെ പി നീക്കത്തില്‍ പിന്നിലുള്ളത്.

Advertisment