Advertisment

പ്രധാനമന്ത്രിപദത്തെ ചൊല്ലിയുള്ള പെണ്‍പോരില്‍ പ്രതിപക്ഷ ഐക്യം തകരുന്നു. മമതയെയും മായാവതിയെയും അവഗണിച്ച് തന്നെ മുന്നോട്ട് പോകാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസും ! എന്നിട്ടും സാധ്യതകള്‍ അനുകൂലമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍ !

author-image
ജെ സി ജോസഫ്
Updated On
New Update

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി പദത്തെ ചൊല്ലി പ്രതിപക്ഷ നിരയില്‍ ചേരിതിരിവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളോടെ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ഇനി പ്രധാനമന്ത്രി പദവി ലഭിക്കില്ലെന്ന ആശങ്കയാണ് മായാവതിയെയും മമതാ ബാനര്‍ജിയെയും പുതിയ നീക്കങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്.

Advertisment

publive-image

അതുവരെ പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി മുന്നണിപ്പോരാളികളായി നിന്ന ബി എസ് പിയും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോള്‍ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ പുതിയ പോര്‍മുഖം തുറക്കാനൊരുങ്ങുകയാണ്. ഇതിനായി മറ്റൊരു പേരില്‍ മൂന്നാം മുന്നണിയാണ് ഇവരുടെ ലക്‌ഷ്യം.

കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ ഐക്യ നിരയില്‍ നിന്നും വേറിട്ട്‌ മാറി മൂന്നാം മുന്നണി സ്വപ്നം കാണുന്ന പാര്‍ട്ടികള്‍ എസ് പി, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടി ആര്‍ എസ് എന്നിവയാണ്. 4 പാര്‍ട്ടികളും ഒന്നിച്ചു നിന്നാല്‍ 90 സീറ്റുകളോളം നേടാനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

publive-image

ബി എസ് പിക്കും എസ് പിക്കും ഒന്നിച്ചു നിന്നാല്‍ യു പിയില്‍ നിന്നും 50 സീറ്റ് നേടാമെന്നാണ് മായാവതിയും അഖിലേഷ് യാദവും കണക്കുകൂട്ടുന്നത്. മമതയ്ക്ക് മാത്രമായി ബംഗാളില്‍ നിന്നും 32 സീറ്റുകള്‍ ഉറപ്പാണത്രെ. ബാക്കി തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയുടെ സംഭാവന കൂടിയാകുമ്പോള്‍ 90 തികയ്ക്കാം എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി പദത്തിനായി ഇവര്‍ക്ക് വിലപേശല്‍ നടത്താം. പക്ഷേ, മൂന്നാം മുന്നണിയില്‍ മായാവതിയും മമതാ ബാനര്‍ജിയും ലക്‌ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി പദമാണ്. ആ ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഇവരുടെ അജണ്ടകള്‍ തമ്മില്‍ യോജിക്കാതെ വരും. അതോടെ മൂന്നാം മുന്നണി പിളരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

publive-image

അതേസമയം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഴയ യു പി എ പുനസംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ്. മുമ്പ് എന്‍ ഡി എയുടെ ഭാഗമായ ചന്ദ്രബാബു നായിഡു ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയുടെ നേതൃസ്ഥാനത്തുണ്ട്.

ബീഹാറില്‍ ജെ ഡി യു - ബി ജെ പി സഖ്യത്തെക്കാള്‍ ഇപ്പോള്‍ സാധ്യത ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും ശരത് യാദവും കോണ്‍ഗ്രസുമൊക്കെ ചേര്‍ന്ന വിശാല സഖ്യത്തിനാണ്. ഒപ്പം ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിക്കുന്നു.

publive-image

രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് സ്ഥാപിച്ച ആധിപത്യം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.  ഡല്‍ഹിയില്‍ എ എ പിയുമായി സഹകരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

തമിഴ്നാട്ടില്‍ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം ഭദ്രമാണ്. ജനതാദളുമായി ചേര്‍ന്ന്‍ കര്‍ണ്ണാടക തൂത്തുവാരാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. പഞ്ചാബിലും കാശ്മീരിലും സാധ്യത കോണ്‍ഗ്രസിന് തന്നെ.

കേരളത്തിലും സ്ഥിതി അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹരിയാനയിലും മഹാരാഷ്ട്രയിലും മോഡിയുടെയും അമിത് ഷായുടെയും നാടായ ഗുജറാത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് കൈവിട്ടിട്ടില്ല.

publive-image

ഒറീസയില്‍ മുന്‍കാലങ്ങളെക്കാള്‍ ഭേദമായ റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്.  ഈ നിലയില്‍ മുന്നോട്ട് പോകാനായാല്‍ പഴയ യു പി എയുടെ പുതിയ രൂപത്തോടെ അധികാരം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അന്നത്തെ യു പി എയില്‍ നിന്നും തൃണമൂല്‍ പിരിഞ്ഞെങ്കിലും തെലുങ്കുദേശം പുതുതായി വന്നതോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. ഇതോടെ പുറമേ നിന്നുള്ള എസ് പി, ബി എസ് പി, തൃണമൂല്‍ ഇവരിലാരെയെങ്കിലും ഒരു പാര്‍ട്ടിയെക്കൂടി ഒപ്പം കൂട്ടി തെരഞ്ഞെടുപ്പിന് ശേഷം ഭരണം ഉറപ്പാക്കാം എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Advertisment