Advertisment

പി ജെ കുര്യനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്ന് ലീഗും കേരള കോണ്‍ഗ്രസും എഐസിസിയോട് ! കേരളാ കോണ്‍ഗ്രസിനെതിരെ കുര്യന്‍ തിരിഞ്ഞത് പുതുശ്ശേരിയെ ഭയന്ന് ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി:  പി ജെ കുര്യനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പാര്‍ട്ടികള്‍ എ ഐ സി സി നേതൃത്വത്തെ നിലപാടറിയിച്ചതായി സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരെ കര്‍ശന നിലപാടെടുത്ത കുര്യനെതിരെ കടുത്ത നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്.

publive-image

ഇക്കാര്യം ജോസ് കെ മാണി എ ഐ സി സി നേതൃത്വത്തെ അറിയിച്ചതിനു തൊട്ടുപിന്നാലെ കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി പി ജെ കുര്യനും രംഗത്തെത്തിയത് ശ്രദ്ധേയമായി.

മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നത് കീഴ്വഴക്കങ്ങള്‍ക്ക് എതിരാണെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നുമാണ് കുര്യന്‍ കത്തില്‍ ആവശ്യപ്പെടിരിക്കുന്നത്. തനിക്ക് പകരം പരിഗണിക്കേണ്ട 6 പേരുടെ പട്ടികയും കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്.

publive-image

അതേസമയം, കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയാല്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കല്പിക്കുന്നവരില്‍ ഒരാളായ ജോസഫ് എം പുതുശ്ശേരിയോടുള്ള ഭിന്നതയും കുര്യന്റെ എതിര്‍പ്പിന് പിന്നിലുണ്ട്.

കുര്യനും പുതുശ്ശേരിയും തമ്മില്‍ മറ്റ്‌ ചില വിഷയങ്ങളില്‍ കടുത്ത ഭിന്നതയിലാണ്. അതിനാലായിരുന്നു കഴിഞ്ഞ തവണ തിരുവല്ലയില്‍ പുതുശ്ശേരിക്കെതിരെ പി ജെ കുര്യന്‍ പരസ്യ നിലപാടെടുത്തത്.

publive-image

യു ഡി എഫ് നേതൃത്വം പല തവണ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കുര്യന്‍ അന്ന് പ്രചരണത്തിനിറങ്ങിയത്. എന്നാല്‍ ധാരണയ്ക്ക് ശേഷവും കുര്യന്‍ രഹസ്യമായി പുതുശ്ശേരിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് മാണിയുടെ പരാതി. ആ വാശിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് കുര്യനെതിരെ തീര്‍ക്കുന്നത്. ഇതിനെ ലീഗും പിന്തുണയ്ക്കുന്നു.

publive-image

rajyasabha
Advertisment