Advertisment

യു പിയില്‍ പ്രിയങ്കാ ഗാന്ധിയെ പിസിസി അധ്യക്ഷയും റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയുമാക്കണമെന്ന് നിര്‍ദ്ദേശം ! അഖിലേഷിന്റെയും മായാവതിയുടെയും അഹങ്കാരത്തിന് പ്രിയങ്ക മാജിക്കിലൂടെ മറുപടി പറയാനൊരുങ്ങി കോണ്‍ഗ്രസ് !

author-image
ജെ സി ജോസഫ്
Updated On
New Update

ലക്നൌ:  യു പിയില്‍ വിശാല സഖ്യത്തില്‍ നിന്നും മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന് കോണ്‍ഗ്രിനെ പുറംതള്ളിയതോടെ പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ഒറ്റയ്ക്ക് ശക്തിയാര്‍ജിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.

Advertisment

publive-image

സോണിയാ ഗാന്ധിയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കയെ മത്സരിപ്പിച്ചാല്‍ സംസ്ഥാനത്തുടനീളം അതിന്റെ അലയടികള്‍ ഉയരും എന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ അത് വിജയകരമായ പരീക്ഷണമാകും എന്നുറപ്പാക്കി മാത്രം പ്രിയങ്കയെ പോരിനിറക്കിയാല്‍ മതിയെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്.

publive-image

പ്രിയങ്ക തുടക്കത്തിലേ പരാജയമാണെന്ന് വരുത്തി തീര്‍ക്കാനുള്ള സാഹചര്യം കോണ്‍ഗ്രസായി സൃഷ്ടിക്കില്ല. പകരം സാധ്യതകള്‍ വിലയിരുത്താന്‍ പ്രൊഫഷണല്‍ ഏജന്‍സിയെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിക്കഴിഞ്ഞു.

publive-image

മുമ്പും റായ്ബറേലിയിലും അമേഠിയിലും പ്രചരണം നയിച്ചിരുന്നത് പ്രിയങ്കയായിരുന്നു.  എന്നാല്‍ ഇത്തവണ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിനെ നയിക്കാന്‍ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നത്. അതിനുപുറമേ പ്രിയങ്കയെ പി സി സി അധ്യക്ഷ കൂടിയാക്കണമെന്ന മറ്റൊരു നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.

publive-image

തെരഞ്ഞെടുപ്പ് സഖ്യത്തിനായി മായാവതിയുടെയും അഖിലെഷിന്റെയും പിന്നാലെ മുട്ടിലിഴയാതെ സ്വന്തം നിലയില്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ പൂര്‍ണ്ണമായ അര്‍ഥത്തില്‍ തന്നെ പ്രിയങ്കാ ഗാന്ധിയെ യു പി രാഷ്ട്രീയത്തില്‍ സജീവമാക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ മുന്‍‌തൂക്കമുണ്ട്. അതിന്റെ പ്രതിഫലനം ദേശീയ തലത്തിലും ഉണ്ടാകും എന്നതാണ് വിലയിരുത്തല്‍.

publive-image

അതേസമയം, പ്രിയങ്ക വന്നാല്‍ രാഹുലിന്‍റെ ശോഭ മങ്ങുമോ എന്ന ആശങ്കയും ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ ആ ആശങ്ക അസ്ഥാനത്തായെന്നാണ് വിലയിരുത്തല്‍ !

Advertisment