Advertisment

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ? ഇന്ത്യന്‍ ഖജനാവിന്റെ മുന്‍ കാവലാള്‍ വിജയിച്ചാല്‍ ധനകാര്യമന്ത്രി ! രഘുറാം പ്രധാനമന്ത്രിയാകുമെന്ന പ്രചരണം തള്ളി എഐസിസി 

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. രാഹുല്‍ ടീമിന്റെ പ്രൊഫഷണല്‍ മുഖമായി രഘുറാം രാജനെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Advertisment

publive-image

ജന്മനാടായ ഭോപ്പാലില്‍ നിന്നോ വിദിശയില്‍ നിന്നോ ആകും രഘുറാം രാജന്‍ ജനവിധി തേടുക. ഭോപ്പാല്‍ സ്വദേശിയാണ് അദ്ദേഹം.  വിജയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരിക്കും രഘുറാം രാജന്‍.

publive-image

ചില മാധ്യമങ്ങള്‍ രഘുറാം രാജനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെങ്കിലും ഈ സ്ഥാനത്തേക്ക് മന്‍മോഹന്‍സിംഗിനെ കൊണ്ടുവന്നതുപോലെ മറ്റാരെയും പരിഗണിക്കില്ലെന്ന് എ ഐ സി സി ഉന്നത നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി തന്നെയാകും പ്രധാനമന്ത്രിയാകുക.

publive-image

അതേസമയം, കഴിഞ്ഞ മൂന്ന്‍ വര്‍ഷം കൊണ്ട് താറുമാറായ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള ദൗത്യം ഏല്പ്പിക്കപ്പെടുക രഘുറാം രാജനിലാകും.  ആ ചുമതല ഏറ്റെടുക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളില്‍ മുന്‍‌കൂര്‍ ജാമ്യം എന്നത് പോലായിരുന്നു രഘുറാം രാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

publive-image

മോഡിയല്ല, ഗോമാതാവ് വന്നാലും മോഡിയുടെ ഭൂലോക മണ്ടത്തരങ്ങളില്‍ നിന്നും ഇന്ത്യ 20 വര്‍ഷം കഴിയാതെ കരകയറില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

publive-image

നോട്ട് നിരോധനത്തിലൂടെയും അശാസ്ത്രീയമായി നടപ്പാക്കിയ ജി എസ് ടിയിലൂടെയും തകര്‍ന്നടിഞ്ഞ മോഡിയുടെ സാമ്പത്തിക മാനേജ്മെന്റിനെ തെരഞ്ഞെടുപ്പില്‍ പൊളിച്ചടുക്കി മുന്നേറാന്‍ രഘുറാം രാജന്റെ തെരഞ്ഞെടുപ്പ് സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Advertisment