Advertisment

പാർട്ടി ടിക്കറ്റ് നിഷേധിച്ചു. നേതാവ് പാർട്ടി ഓഫീസിനുമുന്നിലെ മരത്തിൽ കയറിൽക്കെട്ടിത്തൂങ്ങി ആത്മഹത്യക്കു ശ്രമിച്ചു

New Update

രാജസ്ഥാനിലെ 'ബാന്ദികുയി' സ്വദേശി ലോകേഷ് സോണിയെന്ന ബിജെപി നേതാവാണ് പാർട്ടിനേതൃ ത്വത്തിന്റെ നടപടിക്കെതിരേ മരത്തിൽക്കയറി ആത്മഹത്യക്കു ശ്രമിച്ചത്. ഓടിക്കൂടിയ ആളുകളും പോലീസും ചേർന്നാണ് മരത്തിൽ കയറിൽ കെട്ടിത്തൂങ്ങിയ അയാളെ രക്ഷിച്ചത്.

Advertisment

publive-image

ഇതേ ഗ്രാമത്തിലെ രാജേന്ദ്ര എന്ന യുവാവാണ് മൂന്നുവർഷം മുൻപ് ഡൽഹിയിൽ ആദ്‌മി പാർട്ടിയുടെ പ്രതിഷേധസമയത്ത് മരത്തിൽക്കയറി ആത്മഹത്യചെയ്‌തത്‌.

രാജസ്ഥാനിലെ മുൻ ഗെഹ്‌ലോത്ത് സർക്കാരിൽ മന്ത്രിയായിരുന്ന രാം കിഷോർ സോണി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി യിൽ ചേരുകയും അദ്ദേഹത്തിന് ബാന്ദികുയി സീറ്റിലേക്ക് കോൺഗ്രസ്സിന്റെ ജി.ആർ. ഖട്ടാന ക്കെതിരേ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകുകയുമായിരുന്നു.

ഇതിൽ കുപിതനായാണ് ബിജെപി നേതാവായ ലോകേഷ് സോണിയുടെ ആത്മഹത്യാശ്രമം.പോലീസ് ലോകേഷ് സോണിക്കെതിരേ ആത്മഹത്യാശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

Advertisment