Advertisment

വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്: മുലായംസിങ്ങിന്റെ സഹോദരനും കോണ്‍ഗ്രസിലെത്താന്‍ സാധ്യത ! ആര്‍എല്‍ഡിയുമായി സഖ്യത്തിനും സാധ്യത ! രാഹുലും പ്രിയങ്കയും വരുണും ചേര്‍ന്ന്‍ യുപിയില്‍ പ്രചരണം നയിക്കും !

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

യു പി:  യു പിയില്‍ എസ് പി - ബി എസ് പി സഖ്യത്തിനും ബി എസ് പിക്കുമെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ആരംഭിച്ചു. ബി ജെ പിയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഗാന്ധി കുടുംബാംഗമായ വരുണ്‍ ഗാന്ധിയെ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിക്കാനാണ് പുതിയ നീക്കം.

Advertisment

publive-image

വരുണിനെയും പ്രിയങ്കയെയും രംഗത്തിറക്കി യു പിയിലുടനീളം ശക്തമായ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും യു പിയില്‍ കൂടുതല്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

publive-image

നിലവില്‍ ബി ജെ പി ജനറല്‍ സെക്രട്ടറിയായ വരുണ്‍ ഗാന്ധി രാഹുലും പ്രിയങ്കയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബി ജെ പി നേതൃത്വത്തിന്റെ അപ്രീതി സമ്പാദിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെതിരെയും പ്രിയങ്കയ്ക്കെതിരെയും കടന്നാക്രമണം നടത്തണമെന്ന അമിത് ഷായുടെയും മറ്റും നിര്‍ദ്ദേശം അവഗണിച്ചതാണ് വരുണിന് വിനയായത്.

publive-image

ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും അമേലിയിലും റായ്ബറേലിയിലും പ്രചരണത്തിന് പോകില്ലെന്നും വരുണ്‍ അന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ വരുണ്‍ ഗാന്ധിയെ പിന്നീട് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇപ്പോള്‍ വരുണിനെ പൂര്‍ണ്ണമായി തന്നെ മാറ്റി നിര്‍ത്തിയിരിക്കുകയുമാണ്‌.

എന്നാല്‍ അമ്മ മേനകാ ഗാന്ധി മന്ത്രിസഭാംഗമായി തുടരുന്നതിനാല്‍ അമ്മയെ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് പോരുന്നതില്‍ വരുണിന് ചില പ്രയാസങ്ങളുണ്ട്. മേനക ഇപ്പോഴും സോണിയാ ഗാന്ധിയെയും മക്കളെയും അംഗീകരിക്കാന്‍ തയ്യാറുമല്ല.

publive-image

അതേസമയം, കാലങ്ങളായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വരുണ്‍ ഗാന്ധിയും രാഷ്ട്രീയത്തിനപ്പുറം ഉറ്റ ബന്ധത്തിലുമാണ്. മാത്രമല്ല, സഹോദരനായ രാഹുല്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വന്ന സാഹചര്യത്തില്‍ ഇനിയും വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി തുടരുന്നതില്‍ വരുണ്‍ ഗാന്ധിക്ക് ബുദ്ധിമുട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉടന്‍ കോണ്‍ഗ്രസിലെത്തി യു പിയിലെ കോണ്‍ഗ്രസ് പോരാട്ടത്തിന് കരുത്ത് പകര്‍ന്നു രാഹുലിനെ സഹായിക്കാനാണ് വരുണ്‍ ഒരുങ്ങുന്നത്.

publive-image

അതേസമയം, ആര്‍ എല്‍ ഡി കോണ്‍ഗ്രസുമായി സഖ്യത്തിന് താല്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  മുലായംസിംഗ് യാദവും അഖിലേഷ് യാദവുമായി തെറ്റി നില്‍ക്കുന്ന മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും കോണ്‍ഗ്രസിലേക്ക് എത്തുന്നു എന്ന മറ്റൊരു നീക്കവും ശക്തമായിട്ടുണ്ട്.

ഈ വിധത്തില്‍ നിലവില്‍ പാര്‍ട്ടിക്ക് പുറത്തുള്ള മറ്റ്‌ സാധ്യതകള്‍ യു പിയില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Advertisment