സമൂഹമാധ്യമങ്ങളില്‍ പുതിയൊരു സൂപ്പർസ്റ്റാർ ജനിച്ചിരിക്കുന്നു – ട്വിറ്ററിലെത്തിയ പ്രിയങ്കയെ പുകഴ്ത്തി ശശി തരൂര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ഡല്‍ഹി:  കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്ത് തുടങ്ങിയത്. അക്കൗണ്ട് ആരംഭിച്ച് പന്ത്രണ്ട് മണിക്കൂര്‍ കടന്നപ്പോള്‍ ഒന്നരലക്ഷം കടന്നു

 

കഴിഞ്ഞ ദിവസം ലക്നൗവിൽ നടത്തിയ കോൺഗ്രസ് റാലിക്ക് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലെത്തുന്നത്. പ്രിയങ്കയുടെ സമൂഹമാധ്യമത്തിലേയ്ക്കുള്ള കടന്നുവരവിനെ തമിഴ് സൂപ്പർ സ്റ്റാർ രജനാകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ.

സമൂഹമാധ്യമങ്ങളിലെ പുതിയ സൂപ്പർ സ്റ്റാറെന്നാണ് തരൂർ, പ്രിയങ്കയെ വിശേഷിപ്പിച്ചത്. ട്വിറ്റർ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ‌രണ്ട് ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്കക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സാണ് ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ രജനീകാന്തിന്റെ പ്രതിയോഗിയാണ് അവർ. സമൂഹമാധ്യമങ്ങളിലെ പുതിയൊരു സൂപ്പർസ്റ്റാർ ജനിച്ചിരിക്കുന്നുവെന്നും തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

×