Advertisment

മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകി - തെളിവ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശവും രാഹുൽ ഗാന്ധി പുറത്തുവിട്ടു.

Advertisment

publive-image

2015 മാർച്ച് അവസാനവാരമാണ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രിൽ 9 മുതൽ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്.

റഫാൽ ഇടപാടിന്‍റെ അന്തിമ രൂപം തയ്യാറായി കരാർ ഒപ്പു വയ്ക്കപ്പെടുമെന്ന് നേരത്തേ അനിൽ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനിൽ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാൻ പോയത്. അങ്ങനെയെങ്കിൽ അത്തരം വിവരങ്ങൾ അനിൽ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങൾ അംബാനിക്ക് ചോർത്തി നൽകുകയായിരുന്നോ? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്.

Advertisment