ദുബൈ മഹാസംഗമം വിജയമാക്കാന്‍ പ്രയത്‌നിച്ച കോണ്‍ഗ്രസ് കേരള ഘടകത്തിനും പ്രവര്‍ത്തകര്‍ക്കും പ്രത്യേക നന്ദി – രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ഡല്‍ഹി:  മഹാത്മാഗാന്ധിയുടെ 150 -)൦ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ മഹാസമ്മേളനം വിജയമാക്കിത്തീര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

‘കഴിഞ്ഞദിവസം ദുബൈയിലെ മഹാസംഗമം വിജയമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവരോടും നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തിനും പ്രവര്‍ത്തകര്‍ക്കും പ്രത്യേക നന്ദി’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഹുലിന്‍റെ സന്ദര്‍ശനത്തിന്റെ സംഘാടക ചുമതല എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിക്കായിരുന്നു.അദ്ദേഹം ഒപ്പം കൂട്ടിയത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയും അടുത്ത സുഹൃത്തായ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും. യു എ ഇയില്‍ മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി മുഖ്യ ഘടകമാണ്. അവരിലേറെയും മലയാളികള്‍.

രാഹുലിന്‍റെ സന്ദര്‍ശനത്തിന് വഴിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി യു എ ഇയിലെത്തിയത് 2 തവണയാണ്. എല്ലാ ഒരുക്കങ്ങള്‍ക്കും നേരിട്ട് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടായിരുന്നു.

×