Advertisment

രാഹുലിന്‍റെ യുഎഇ സന്ദര്‍ശനം തിളങ്ങിയപ്പോള്‍ താരങ്ങളായത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ! ദേശീയ തലത്തില്‍ അലയടികള്‍ സൃഷ്ടിക്കുംവിധം സന്ദര്‍ശനം വിജയിപ്പിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് പരക്കെ പ്രശംസ !

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

ദുബായ്:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ താരങ്ങളായത് രണ്ടു മലയാളി നേതാക്കള്‍ - ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും !

Advertisment

രാഹുലിന്‍റെ സന്ദര്‍ശനത്തിന്റെ സംഘാടക ചുമതല എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിക്കായിരുന്നു.

publive-image

അദ്ദേഹം ഒപ്പം കൂട്ടിയത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയും അടുത്ത സുഹൃത്തായ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും. യു എ ഇയില്‍ മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി മുഖ്യ ഘടകമാണ്. അവരിലേറെയും മലയാളികള്‍.

publive-image

ദുബൈ മഹാസംഗമത്തെ വിജയമാക്കിയതിന് കോണ്‍ഗ്രസ് കേരള ഘടകത്തിന് പ്രത്യേക നന്ദി രാഹുല്‍ ഗാന്ധി അറിയിച്ചു. ‘കഴിഞ്ഞദിവസം ദുബൈയിലെ മഹാസംഗമം വിജയമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവരോടും നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തിനും പ്രവര്‍ത്തകര്‍ക്കും പ്രത്യേക നന്ദി’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

publive-image

രാഹുലിന്‍റെ സന്ദര്‍ശനത്തിന് വഴിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി യു എ ഇയിലെത്തിയത് 2 തവണയാണ്.  എല്ലാ ഒരുക്കങ്ങള്‍ക്കും നേരിട്ട് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടായിരുന്നു. യു എ ഇ രാജകുടുംബവുമായും ഭരണാധികാരികളുമായും നേരിട്ട് സുഹൃദ്ബന്ധമുള്ളയാളാണ് ഉമ്മന്‍ചാണ്ടി.  അത് രാഹുലിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ ഏറെ സഹായകമായും മാറി.

publive-image

രാഹുല്‍ എത്തുന്നതിന് 2 ദിവസം മുമ്പേ യു എ ഇയിലെത്തിയ ഉമ്മന്‍ചാണ്ടി നേരിട്ടാണ് 7 എമിരേറ്റ്സുകളില്‍ നിന്നുമുള്ള കോ - ഓര്‍ഡിനേറ്റര്‍മാരുമായും കെ എം സി സി ഭാരവാഹികളുമായും ആശയവിനിമയം നടത്തിയത്.  സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ക്കുവരെ നേരിട്ട് നിയന്ത്രണം നല്‍കി. ഒടുവില്‍ സംസാരിച്ചു സംസാരിച്ച് രാഹുല്‍ ഗാന്ധി എത്തിയപ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ ശബ്ദം വരെ നഷ്ടമായ അവസ്ഥയിലായിരുന്നു.

publive-image

ജലീബിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തിന് രാഹുല്‍ എത്തിയപ്പോള്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹം സ്റ്റേജില്‍ കയറാതെ സദസിന്റെ മുന്‍ നിരയിലിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ ഉമ്മന്‍ചാണ്ടിയോട് സ്റ്റേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വേദിയിലേക്ക് എത്തിയ ഉമ്മന്‍ചാണ്ടിയെ വേദിയ്ക്ക് മുന്നിലെത്തി കൈപിടിച്ച് വേദിയിലേക്ക് കയറ്റിയത് രാഹുല്‍ തന്നെയായിരുന്നു.

publive-image

യു എ ഇയിലെ രാഹുല്‍ ഉത്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിന്റെ വിജയത്തില്‍ അദ്ദേഹം ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചു. ഇതോടെ രാഹുലിന്‍റെ നിര്‍ണ്ണായക ദൌത്യങ്ങളുടെ ചുമതലയുള്ള മുതിര്‍ന്ന നേതാക്കളുടെ പട്ടികയിലേക്ക് ഉമ്മന്‍ചാണ്ടിയും എത്തുകയാണ്.  ഒപ്പം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിയും എത്തുകയാണ്.

Advertisment