Advertisment

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി രാജസ്ഥാനില്‍ തര്‍ക്കം തുടരുന്നു. ഗലോട്ടിനെ മുഖ്യമന്ത്രിയും സച്ചിനെ ഉപമുഖ്യമന്ത്രിയുമാക്കാമെന്ന ഫോര്‍മുലയും സച്ചിന്‍ പൈലറ്റ്‌ തള്ളി. ഇരു നേതാക്കളെയും ഡല്‍ഹിക്ക് വിളിപ്പിച്ച് അനുനയ നീക്കം. സോണിയാ ഗാന്ധിയും ഇടപെടും. ആരായാലും തീരുമാനം ഇന്നുതന്നെ ഡല്‍ഹിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എം എല്‍ എമാര്‍ക്കിടയില്‍ ഭിന്നത. സച്ചിന്‍ പൈലറ്റിനും അശോക്‌ ഗെലോട്ടിനും വേണ്ടി എം എല്‍ എ മാര്‍ ഗ്രൂപ്പ് തിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

Advertisment

publive-image

പി സി സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം ഇപ്പോഴും ശക്തമായി വാദിക്കുന്നത്.  സച്ചിനും അവകാശവാദവുമായി രംഗത്തുണ്ട്.  അതേസമയം, എം എല്‍ എമാരില്‍ ഭൂരിപക്ഷത്തിന് പിന്തുണ ഇപ്പോഴും അശോക്‌ ഗെലോട്ടിനാനെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഇരു വിഭാഗവുമായി കഴിഞ്ഞ രണ്ടു ദിവസമായി നിരന്തര ചര്‍ച്ചകളിലാണ് ഹൈക്കമാന്റ് പ്രതിനിധി കെ സി വേണുഗോപാല്‍. എന്നാല്‍ ഇന്ന് രാവിലെ വരെയും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. അശോക്‌ ഗെലോട്ട് വിഭാവം കാലുവാരിയതാണ് എം എല്‍ എമാര്‍ കുറയാന്‍ കാരണമെന്നാണ് സച്ചിന്‍ വിഭാഗത്തിന്‍റെ ആരോപണം. സമാന ആരോപണം തന്നെയാണ് ഗലോട്ട് വിഭാഗവും ഉയര്‍ത്തുന്നത്.

publive-image

120 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് നേരത്തെ സച്ചിന്‍ പൈലറ്റ്‌ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ആ എണ്ണത്തിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെ സച്ചിന്റെ അവകാശ വാദത്തിനും കഴമ്പില്ലെന്നാണ് ഗലോട്ടിന്റെ നിലപാട്.

എന്നാല്‍ മുതിര്‍ന്ന നേതാവായ ഗലോട്ടിനെ മാറ്റി നിര്‍ത്തി ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ട് പോകുന്നത് ഗുനകരമായിരിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെത്.

publive-image

അതിനാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക്‌ ഗലോട്ടിനാണ് നിലവില്‍ മുന്‍ഗണന. പകരം സച്ചിന്‍ പൈലറ്റിന്റെ ഉപമുഖ്യമന്ത്രിയാക്കിയുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിലവില്‍ സച്ചിന്‍ പൈലറ്റ്‌ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അനുനയത്തിനുള്ള ചര്‍ച്ചകള്‍ വീണ്ടും തുടരുകയാണ്.

publive-image

എന്നാല്‍ ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേ ആകൂ എന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ആരായാലും പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. ഇരു നേതാക്കളെയും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സോണിയാ ഗാന്ധിയും പ്രശ്നത്തില്‍ ഇടപെട്ടേക്കും.

Advertisment