Advertisment

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌ മുഖ്യമന്ത്രിയായേക്കും. ബി എസ് പിയെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. കെ സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലീഡ് നിലയില്‍ വ്യക്തമായ മുന്‍‌തൂക്കം നേടിയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമവും ആരംഭിച്ചു. ബി ജെ പി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

Advertisment

ഏറ്റവും അവസാനത്തെ കക്ഷി നിലയില്‍ കോണ്‍ഗ്രസ് 102 ഉം ബി ജെ പി 79 മാണ് കക്ഷി നില.

publive-image

അതേസമയം മറ്റുള്ളവരുടെ എണ്ണം 18 ആണ്. ഡി സി സി അധ്യക്ഷനും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് സച്ചിന്‍ പൈലറ്റ്‌.

അതേസമയം, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക്‌ ഗലോട്ടും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.  ഇവര്‍ തമ്മിലുള്ള പോര് രൂക്ഷമാകാതിരിക്കാനാണ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചത്. വേണുഗോപാല്‍ രാജസ്ഥാനിലേക്ക് തിരിച്ചു കഴിഞ്ഞു.

ബി ജെ പിയുമായി സീറ്റ് നിലയില്‍ 20 ഓളം എണ്ണത്തില്‍ വ്യത്യാസം ഉള്ള സ്ഥിതിക്ക് കോണ്‍ഗ്രസ് അധികാരം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ബി എസ് പിക്കും ഇവിടെ 3 സീറ്റുകളുണ്ട്‌. ബി എസ് പിയെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരണത്തിനാവും ഇവര്‍ ശ്രമിക്കുക.

കാരണം മധ്യപ്രദേശിലും യു പിയിലും ബി എസ് പിയുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമാണ്‌. അതിനാല്‍ രാജസ്ഥാനില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭ്യമായാലും ബി എസ് പിയെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരണത്തിനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

Advertisment