Advertisment

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചത് 18 സീറ്റില്‍, വ്യക്തമായ ലീഡ് 80 സീറ്റില്‍ ! പിന്തുണയ്ക്കാനൊരുങ്ങി മറ്റ്‌ 7 പേരും ബിഎസ്പിയും. രാജസ്ഥാനില്‍ ഇനി സത്യപ്രതിജ്ഞയ്ക്കൊരുങ്ങി കോണ്‍ഗ്രസ് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജസ്ഥാന്‍:  രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നതായാണ് വോട്ടെണ്ണലിന്റെ പുരോഗതിയില്‍ നിന്നും വ്യക്തമാകുന്നത്. 18 സീറ്റുകളില്‍ ഇതിനോടകം വിജയിച്ചുകഴിഞ്ഞ കോണ്‍ഗ്രസ് 80 സീറ്റുകളില്‍ വ്യക്തമായ ലീഡ് ഉറപ്പിച്ചതായാണ് വ്യക്തമാകുന്നത്.

Advertisment

publive-image

കേവല ഭൂരിപക്ഷത്തിന് 101 സീറ്റ് വേണ്ടിടത്ത് 98 സീറ്റുകള്‍ ഇതിനോടകം അവര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നുറപ്പിച്ചുകഴിഞ്ഞു.

publive-image

മാത്രമല്ല, കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ് വിമതരായ 3 പേരും മറ്റ്‌ 8 ഇതര പാര്‍ട്ടി സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്. അതിനും പുറമേ ബി എസ് പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനും ഭരണത്തില്‍ പങ്കാളികളാകാനും തയാറായി നില്‍ക്കുകയാണ്.

publive-image

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഇവിടെ ആശങ്കയ്ക്ക് വകയില്ല. ഇനി അറിയാനുള്ളത് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിയുമോ എന്നത് മാത്രമാണ്. അതും സാധ്യമായേക്കും എന്നതാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകള്‍.

publive-image

publive-image

Advertisment