Advertisment

രാജ്യസഭാ സീറ്റ് പി സി വിഷ്ണുനാഥിന് തന്നെയെന്ന് സൂചന. രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍ എന്നിവരുടെ പിന്തുണ വിഷ്ണുവിന് തുണയാകും !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി:  കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ പി സി വിഷ്ണുനാഥ്‌ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറുന്നു. യുവത്വത്തിന് പ്രാധാന്യം നല്‍കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടും ഉമ്മന്‍ചാണ്ടിയുടെ ശക്തമായ പിന്തുണയും ഏറ്റവു൦ ഒടുവില്‍ പദവിയൊഴിയുന്ന പി ജെ കുര്യന്‍ നല്‍കിയ കത്തിലെ പിന്തുണയും വിഷ്ണുനാഥിന് അനുകൂലമാണ്.

publive-image

കേരളാ കോണ്‍ഗ്രസിന്റെ അവകാശവാദത്തിനെതിരെ ഉമ്മന്‍ചാണ്ടി ശക്തമായ നിലപാടെടുത്തതും മാണിക്ക് സീറ്റ് വിട്ടു നല്‍കുന്നത്തിലുള്ള എതിര്‍പ്പ് ഹൈക്കമാന്റിനെ അറിയിച്ചതും വിഷ്ണുനാഥിന് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍.

publive-image

സീറ്റ് തനിക്ക് നല്‍കിയില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ട 6 പേരുടെ ലിസ്റ്റ് കുര്യന്‍ ഹൈക്കമാന്റിന് നല്‍കിയിരുന്നു. അതില്‍ പ്രധാന പേരുകാരനും വിഷ്ണുനാഥാണ്. എം എം ഹസന്‍, വി എം സുധീരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി സി ചാക്കോ എന്നിവരുടെ പേരുകളാണ് കുര്യന്‍ ഹൈക്കമാന്റിന് നല്‍കിയത്. അതില്‍ വിഷ്ണുനാഥിന് സീറ്റ് നല്‍കേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കുന്നുണ്ട്.

publive-image

അതേസമയം, കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് യു ഡി എഫില്‍ നിലനിര്‍ത്താനുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയില്‍ നടത്തുന്നത്. കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പിയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

publive-image

രാജ്യസഭാ സീറ്റ് നിലവിലെ സാഹചര്യത്തില്‍ വിട്ടുനല്‍കുന്നതിലുള്ള ബുദ്ധിമുട്ടാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഐ സി സി നേതാക്കള്‍ ജോസ് കെ മാണിയെ ധരിപ്പിച്ചത്. അടുത്ത തവണ തരാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

rajyasabha
Advertisment