Advertisment

മലിനജലത്തിൽ പാത്രങ്ങൾ കഴുകുന്ന വിഡിയോ മലേഷ്യയിലെ ഹോട്ടലിൽ നടന്നതാണെന്ന് റെയിൽവെ. മാപ്പ് പറഞ്ഞ് ശബാന അസ്മി

author-image
admin
New Update

ന്യൂഡൽഹി:  മലിനജലത്തിൽ പാത്രങ്ങൾ കഴുകുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി ശബാന അസ്മി.

Advertisment

റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ശബാന ജൂണ്‍ അഞ്ചിന് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്നായിരുന്നു കുറിപ്പ്.

publive-image

എന്നാൽ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലിൽ നടന്നതാണെന്ന് റെയിൽവെ തന്നെ മറുപടി നൽകി. ക്വാലാലംപൂരിൽ രാജ്‌സ് ബനാന റെസ്‌റ്റോറന്റ് എന്ന ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും മന്ത്രാലയം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടെയാണ് അസ്മിക്ക് അമളിപിണഞ്ഞത് മനസിലായത്. മന്ത്രാലയത്തിന്റെ മറുപടി വന്നതോടെ ശബാന ക്ഷമാപണം നടത്തി. വിശദീകരണത്തിന് നന്ദി. ഞാന്‍ അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു-ശബാന ട്വീറ്റ് ചെയ്തു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ശബാനയ്ക്കെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്.

Advertisment