Advertisment

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പരിഗണിച്ചു

New Update

ന്യൂഡൽഹി:  ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ 50 ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്.

Advertisment

publive-image

ഹർജിക്കാർക്കും അഭിഭാഷകർക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അഭിഭാഷകന്‍ വി.കെ.ബിജുവിന് സുപ്രീംകോടതിയുടെ വിമർശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

അതേസമയം, റിട്ട് ഹര്‍ജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുനഃപരിശോധനാ ഹർജിക്കുശേഷം മാത്രമേ റിട്ട് പരിഗണിക്കുകയുള്ളൂ.

Advertisment