Advertisment

ഷോപിയാനില്‍ വീണ്ടും ഗ്രനേഡ് ആക്രമണം: പത്ത് പേര്‍ക്ക് പരിക്കേറ്റു

author-image
admin
New Update

ഷോപിയാന്‍:  ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. എട്ട് സാധാരണക്കാര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്. ഇന്ന് രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്.

Advertisment

publive-image

ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തു. പോലീസ് സംഘത്തിനു നേരെ നടത്തിയ ഗ്രനേഡ് ലക്ഷ്യംതെറ്റി പൊതു നിരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടയിലെ പത്താമത്തെ ആക്രമണമാണിത്.

Advertisment