Advertisment

എന്റെ കുട്ടികളെ എന്ന് പ്രവാസികളെ സംബോധന ചെയ്ത മന്ത്രി ! ട്വിറ്ററില്‍ ഒരു അഭ്യര്‍ഥന മാത്രം മതിയായിരുന്നു സുഷമാ സ്വരാജ് എന്ന വിദേശകാര്യ മന്ത്രിയുടെ സഹായമെത്താന്‍. അത് പാക്കിസ്ഥാനില്‍ നിന്നെത്തിയ പിഞ്ചുകുഞ്ഞിനും അങ്ങനെ തന്നെയായിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ വിദേശകാര്യ മന്ത്രിമാര്‍ സുഷമാ സ്വരാജിനെപ്പോലെയാകണമെന്ന്

author-image
അനൂപ്‌ വി എം
Updated On
New Update

യം വ്യക്തമാക്കിയ ജീവിതം... സുഷമ സ്വരാജ്....

Advertisment

വാക്കുകള്‍ക്ക് അതീതമായ കര്‍മ്മനിരതയുടെ ആള്‍രൂപം. ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളെന്ന് മിക്ക മാധ്യമ സര്‍വ്വേകളും വാഴ്ത്തിയ കര്‍മ്മപാടവം.. എന്തായിരുന്നു അവരുടെ പ്രവര്‍ത്തന മാനദണ്ഢം എന്നു ചോദിച്ചാല്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തി അതിനെ സാധൂകരിക്കാന്‍ സാധിക്കും. തീര്‍ച്ച...

publive-image

അവര്‍ എന്തിന് ട്വിറ്റര്‍ ഉപയോഗിച്ചു എന്ന ചോദ്യത്തിന്, തികച്ചും സമയംപോക്കിനല്ല എന്ന് നമുക്ക് ഉത്തരം നല്‍കേണ്ടി വരും... അതിനുള്ള ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് താനും. അവര്‍ വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ശ്രമിച്ചു എന്നതില്‍ സംശയം ഒട്ടും ഇല്ല. അവഗണന മാത്രം കണ്ടു ശീലിച്ച പ്രവാസികള്‍ക്ക് വിരല്‍തുമ്പില്‍ പരിഹാരം ലഭ്യമായി...

ട്വിറ്ററില്‍ ഒരു അഭ്യര്‍ഥന മാത്രം മതി, സഹായം വന്നു ചേര്‍ന്നിരിക്കും എന്നതായിരുന്നു വസ്ഥുത. ഇന്ത്യയില്‍ ചികിത്സ തേടി പാക്കിസ്ഥാനില്‍ നിന്നെത്തിയ പിഞ്ചു കുഞ്ഞിന് വരെ അവര്‍ സഹായം നല്‍കി. ട്വിറ്ററില്‍ സുഷമയ്ക്ക് ഒന്നേകാല്‍ കോടിയിലേറെ ഫോളോവേഴ്‌സാണ് ഉള്ളത് എന്നറിയുമ്പോള്‍ അവരുടെ കര്‍മ്മ നിരതയ്ക്ക് ലഭിച്ച അംഗീകാരമാണന്ന് നമുക്ക് അനുമാനിക്കാം.

ഒരു സംഭവം വിവരിക്കാം... കഴിഞ്ഞ വര്‍ഷം മനോദൗര്‍ബല്യം ബാധിച്ച ഒരാളെ രക്ഷിക്കാന്‍ തന്റെ പരിമിതമായ ഇംഗ്ലീഷില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും ശ്രദ്ധനേടി. തന്റെ പ്രശസ്ഥമായ ഇടപെടലില്‍ യുവാവ് നാട്ടിലെത്തി...

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്ക് നൊടിയിടയില്‍ വിസ നല്‍കിയാണ് അയല്‍ രാജ്യത്തു താരമായത്. ഇറാഖിലെ ബസ്രയില്‍ കുടുങ്ങിയ 168 ഇന്ത്യക്കാര്‍ക്ക് രക്ഷയായതും സുഷമയുടെ ഇടപെടലാണ്. യെമനില്‍ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യര്‍ഥന നടത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം സഹായമെത്തിച്ചു. സൂപ്പര്‍ മോം എന്നാണ് വാഷിങ്ടണ്‍പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്.

ചൊവ്വാഗ്രഹത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ഒരു പരിഹാസ ട്വിറ്റിന് സുഷമ സ്വരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. ഇനി ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കുമെന്നായിരുന്നു അവരുടെ മറുപടി.


വിദേശകാര്യ മന്ത്രാലയത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്ന് മനുഷ്യനെത്തേടി നടപടികളും തീരുമാനങ്ങളും സഞ്ചരിക്കാന്‍ തുടങ്ങിയത് സുഷമ മന്ത്രാലയം കൈകാര്യം ചെയ്ത അഞ്ചു വര്‍ഷങ്ങളില്‍ ആയിരുന്നു.


എന്റെ കുട്ടികളെ എന്നാണ് സുഷമ തന്നോട് പരാതി പറയാനെത്തുന്നവരെ വിളിച്ചിരുന്നത്. അതേ, അവര്‍ സാന്ത്വനം ആയിരുന്നു. പലര്‍ക്കും.... ഫാസിസത്തിന്റെ അടഞ്ഞ ചുവരുകളെ മാറ്റി നിര്‍ത്തി തന്റെ ഇടപെടലുകളെ സവിനയം മുമ്പോട്ട് കൊണ്ട് പോകാന്‍ അവര്‍ക്ക് സാധിച്ചു.. അതിനാല്‍ തന്നെ സുഷമ സ്വരാജ് വരും കാലങ്ങളിലും മാതൃക തന്നെയായിരിക്കും.

Advertisment