Advertisment

ജനകീയത ചൂണ്ടിക്കാട്ടി സര്‍ക്കാരും പാര്‍ട്ടിയും പിടിക്കാനൊരുങ്ങി പനീര്‍ ശെല്‍വത്തിന്റെ കരുനീക്കങ്ങള്‍ ! മകന്‍ രവീന്ദ്രനാഥിനെ കേന്ദ്രമന്ത്രിയാക്കാത്തത് എടപ്പാടിയുടെ ഇടപെടല്‍ മൂലമെന്ന് ഓപിഎസ് ! ബിജെപിയെ ഒപ്പം നിര്‍ത്തി ഓപിഎസിന് തടയിട്ട് മുഖ്യമന്ത്രിയും !

New Update

ചെന്നൈ:  അണ്ണാ ഡി എം കെയിലെ അധികാരത്തര്‍ക്കം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു.  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നും വിജയം നേടിയ ഏക പാര്‍ട്ടി എം പിയായ ഓ പനീര്‍ശെല്‍വത്തിന്റെ മകന് കേന്ദ്രമന്ത്രി സഭയില്‍ ഇടം ലഭിക്കാതെ വന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി പറയുന്നത്.

publive-image

ഓ പി എസിന്റെ മകന്‍ പി രവീന്ദ്രനാഥ്‌ കുമാറിനെ മന്ത്രിസഭയിലെടുക്കാന്‍ പളനിസ്വാമി സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് മാത്രമല്ല, അതിന് തടയിടുകയും ചെയ്തതായാണ് ഓ പി എസിന്റെ പരാതി. അങ്ങനെ വന്നാല്‍ പളനിസ്വാമിയെ താഴെയിറക്കാനുള്ള ശേഷി തനിക്കുണ്ടെന്നാണ് ഓ പി എസിന്റെ ഭീഷണി.

മകന്റെ വിജയം കരുത്തറിയിച്ചു !

തമിഴ്നാട്ടില്‍ മുന്നണി 37 ഇടത്തും തോറ്റപ്പോഴും ഏക സീറ്റില്‍ തന്റെ മകന്‍ മാത്രം ജയിച്ചത് ജയലളിതയ്ക്ക് ശേഷം പാര്‍ട്ടിയില്‍ താനാണ് ജനകീയ നേതാവെന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അണ്ണാ ഡി എം കെയെ ജനം തള്ളിക്കളഞ്ഞപ്പോഴും തന്റെ മകനെ മാത്രം ജനം സ്വീകരിച്ചത് തന്റെ തന്റെ ജനകീയതയുടെ വിജയമായാണ് ഓ പി എസ് വ്യാഖ്യാനിക്കുന്നത്.

publive-image

ഉപതെരഞ്ഞെടുപ്പ് വിജയം മുഖ്യമന്ത്രിയുടേത് ?

എന്നാല്‍ ഇതംഗീകരിക്കാന്‍ പളനി സ്വാമി തയാറല്ല. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പകുതിയോളം സീറ്റുകള്‍ നേടാനായത് തന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഓ പി എസ് പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കുന്നതായ സംശയം മുഖ്യമന്ത്രിക്കുണ്ട്. ഓ പി എസിനൊപ്പമുള്ള മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുസരിക്കാന്‍ തയാറല്ലെന്ന പരാതി പളനിസ്വാമിക്കുണ്ട്. മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും പളനിസ്വാമി പറയുന്നു.

publive-image

അണ്ണാ ഡി എം കെയില്‍ നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ കരുത്തന്‍ പനീര്‍ ശെല്‍വമാണ്. പക്ഷെ, ബി ജെ പിക്ക് താല്പര്യം പളനിസ്വാമിയോടാണ്.

കഴിഞ്ഞ ദിവസം പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനായി ഓ പി എസ് പക്ഷം മുന്‍കയ്യെടുത്ത് വിളിച്ചുകൂട്ടിയ പാര്‍ട്ടി മീറ്റിംഗില്‍ പ്രകോപനപരമായ നടപടികളുണ്ടാകാതെ തടയിട്ടത് ബി ജെ പി നേതൃത്വം ഇടപെട്ടാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഓ പി എസിനെ നേരിട്ട് വിളിച്ച് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

publive-image

തക്കം പാര്‍ത്ത് ദിനകരന്‍ ?

ഇതിനിടെ പാര്‍ട്ടിയില്‍ തിരികെ പിടിമുറുക്കാനൊരുങ്ങി ശശികലയുടെ അനന്തരവന്‍ ടി ടി വി ദിനകരനും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് രംഗത്തുണ്ട്.  അണ്ണാ ഡി എം കെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം എല്‍ എമാരില്‍ 6 പേര്‍ ഇപ്പോഴും ദിനകരന്‍ പക്ഷത്താണ്. സര്‍ക്കാരിന് ഭീഷണി ഉണ്ടാക്കാന്‍ ഈ അംഗബലം പോരെങ്കിലും പളനിസ്വാമി പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മില്‍ തല്ലുമ്പോള്‍ അതിലൊരു പക്ഷത്തെ ഒപ്പം നിര്‍ത്താനായിരിക്കും ദിനകരന്‍ ശ്രമിക്കുക.

ശശികല ജയില്‍മോചിതയായി വരുമ്പോഴേക്കും ദിനകരന്‍ കൂടുതല്‍ കരുത്തനാകും. അപ്പോഴേക്കും തനിക്കനുകൂലമായി കാര്യങ്ങളെത്തിക്കുകയെന്നതാണ് ദിനകരന്‍ ലക്‌ഷ്യം വയ്ക്കുന്നത്.

publive-image

കണ്ട് രസിച്ച് സ്റ്റാലിന്‍

എന്തായാലും അണ്ണാ ഡി എം കെയില്‍ കാര്യങ്ങള്‍ അത്ര ഭേദമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യ പ്രതിപക്ഷമായ ഡി എം കെയും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. എന്നാല്‍ ബദല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ ഒരുക്കമല്ല. സര്‍ക്കാര്‍ തനിയെ താഴെ വീണാല്‍ തെരഞ്ഞെടുപ്പാകും സ്റ്റാലിന്‍ ആവശ്യപ്പെടുക.

tamilnadu ele 19
Advertisment