ബൈക്കില്‍ ഹെൽമെറ്റില്ലാതെയെത്തി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. ചെരുപ്പൂരി എറിഞ്ഞ് പൊലീസ്. വീഡിയോ

Tuesday, May 1, 2018

ഹെൽമെറ്റില്ലാതെയെത്തി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികന് നേരെ ചെരുപ്പൂരി എറിഞ്ഞ് പൊലീസ്. ബുധനാഴ്ച്ചയാണ് വീഡിയോ യൂട്യൂബില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 20ന് ബംഗളൂരുവിലെ ബിഇഎല്‍ റോഡിലാണ് സംഭവം നടന്നത്.

വഴിയരികില്‍ കാത്തുനില്‍ക്കുന്ന രണ്ട് പോലീസുകാരിലൊരാള്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് നേരെ ചെരിപ്പൂരി എറിയുകയായിരുന്നു. ഏറ് കൊണ്ടിട്ടും  യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു.

ഹെൽമെറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികന് നേരെ ചെരുപ്പെറിഞ്ഞ പൊലീസിന്റെ നടപടി ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തുടര്‍ന്ന്‍ ഈ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.

×