Advertisment

കെ മുരളീധരന്‍ യുഡിഎഫ് തലപ്പത്തേയ്ക്കെന്നുറപ്പായി, എഐസിസി സര്‍വ്വേയില്‍ മുരളി ഒന്നാമന്‍ !

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  കെ മുരളീധരന്‍ യു ഡി എഫ് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ! മുരളീധരനെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് യു ഡി എഫിന് ഗുണകരമാകുമെന്ന അഭിപ്രായത്തോട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ യോജിപ്പിലെത്തിയതായാണ് സൂചന.

Advertisment

publive-image

എ ഐ സി സി സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് നടത്തിയ സര്‍വ്വേയിലും സംസ്ഥാനത്തെ ജനപ്രിയ നേതാക്കളില്‍ മുന്‍ നിരയിലാണ് കെ മുരളീധരന്റെ സ്ഥാനം എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ യു ഡി എഫ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, യു ഡി എഫ് കണ്‍വീനര്‍ എന്നീ മൂന്ന്‍ പദവികളില്‍ ഏതിലാണ് മുരളീധരനെ ചുമതല എല്പ്പിക്കേണ്ടതെന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകാനുള്ളത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം യു ഡി എഫ് കണ്‍വീനര്‍ സ്ഥാനമാകും മുരളീധരന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുരളിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്.

എന്നാല്‍ ഈ എതിര്‍പ്പ് ഇനി വിലപ്പോകില്ല. കാരണം മുരളിയുടെ ജന പിന്തുണയില്‍ ഹൈക്കമാന്റിന് പൂര്‍ണ്ണ ബോധ്യമുണ്ട്. മാത്രമല്ല മുസ്ലീം ലീഗിനും മുരളിയുടെ നേതൃത്വത്തോടാണ് താത്പര്യം. നിലവില്‍ ഘടകകക്ഷിയല്ലെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ താല്പര്യവും കെ മുരളീധരന് അനുകൂലമാണ്.  മാണിയുടെ മുന്നണി പ്രവേശനവും വൈകില്ലെന്നാണ് സൂചന.

k muraleedharan
Advertisment