Advertisment

ആഗ്രയുടെ പേര് മാറ്റണം. ആഗ്ര എന്ന വാക്കിന് ഒരു അർത്ഥവുമില്ല. പകരം ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ ആക്കണം - ബിജെപി

New Update

ഡല്‍ഹി:  ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ ജഗന്‍ പ്രസാദ് ഗാര്‍ഗ്. ആഗ്രയെ ആഗ്രവാന്‍ അല്ലെങ്കില്‍ അഗര്‍വാള്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം.

Advertisment

publive-image

'ആഗ്ര എന്ന വാക്കിന് ഒരു അർത്ഥവുമില്ല. അതു കൊണ്ടു തന്നെ ആ പേരിന് യാതൊരു പ്രസക്തിയുമില്ല. അഗർവാൾ സമുദായത്തിൽപ്പെട്ട നിരവധി പേർ ആഗ്രയിൽ താമസിക്കുന്നുണ്ട്. അതിനാല്‍ നഗരത്തിന്റെ പേര് ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ ആക്കണം’- പ്രസാദ് ഗാര്‍ഗ് പറഞ്ഞു. ലഖ്നൗവിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രസാദ് ഗാര്‍ഗ് ഇക്കാര്യം ഉന്നയിച്ചത്.

അതേസമയം, ഡിസംബര്‍ 7ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാൽ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. ഹൈദരാബാദിന് ഭാഗ്യനഗരം എന്ന പഴയ പേര് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഇത്തരത്തിൽ ലോക പൈതൃക പദവിയിലുള്ള അഹമ്മദാബാദിനെ 'കര്‍ണാവതി' ആക്കണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Advertisment