Advertisment

കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ​ക​ൾ ഉ​ട​ൻ അ​പ്ര​സ​ക്ത​മാ​കും. അത് ബി​ജെ​പി​യു​ടെ ഭാ​വി യു​ദ്ധ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കും - യോ​ഗി ആ​ദി​ത്യ​നാ​ഥ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാ​റ്റ്ന: ഹി​ന്ദി മേ​ഖ​ല​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു നേ​ടി​യ​താ​ണെന്ന് യോ​ഗി പാ​റ്റ്ന​യി​ലെ മഹാവിർ ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ പറഞ്ഞു.

Advertisment

publive-image

കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ​ക​ൾ ഉ​ട​ൻ അ​പ്ര​സ​ക്ത​മാ​കും. ഇതിനാൽ ബി​ജെ​പി​യു​ടെ ഭാ​വി യു​ദ്ധ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കുമെന്നും യോഗി വ്യക്തമാക്കി. വി​ജ​യ​വും പ​രാ​ജ​യ​വും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ഇ​ര​ട്ട​ത്താ​പ്പു​കാ​രാ​ണെന്നും യോഗി കൂട്ടിച്ചേർത്തു.

കോൺഗ്രസുകാർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ഇ​വി​എ​മ്മി​നെ പു​ക​ഴ്ത്തും, എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ലോ അ​തി​നെ കു​റ്റം പ​റ​യും. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ കു​റ്റം പ​റ​യാ​റി​ല്ലെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment