Advertisment

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഹൂസ്റ്റണ്‍: ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു.

Advertisment

publive-image

വിവിധ ദിവസങ്ങളിൽ വൈദിക ശ്രേഷ്ഠർ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകൾ സോഷ്യൽ മീഡിയ വഴി പങ്കെടുക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരത്തോടെ ശുശ്രൂഷകൾ ആരംഭിക്കും.

വി. കുര്‍ബ്ബാന, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥന എന്നിവക്ക് ഫാ. രാജേഷ് ജോൺ (വികാരി സെൻറ് തോമസ് വലിയ പള്ളി ഡാളസ് പ്രധാന കാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും ഹൂസ്റ്റണിലെ വൈദീകരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും തുടർന്ന് നടക്കുന്ന വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനക്കും ഫാ. ഐസക് ബി പ്രകാശ് (ഹൂസ്റ്റൺ സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക വികാരി) പ്രധാന കാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 2 ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും വി. കുര്‍ബ്ബാനയും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനയും ഫാ. ഡോ. വിസി വർഗീസ് നേതൃത്വം നൽകും.

സെപ്റ്റംബർ 3 വ്യഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും ഹൂസ്റ്റണിലെ വൈദീകരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും തുടർന്ന് വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനക്കും ഫാ. വർഗ്ഗീസ് തോമസ് (ഹൂസ്റ്റൺ സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി) പ്രധാന കാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും വി. കുര്‍ബ്ബാനയും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനയും ഫാ. മാത്യൂസ് ജോർജ്ജ് (ലഫ്കിൻ സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി) പ്രധാന കാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 5 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് സന്ധ്യാനമസ്കാരവും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനയും വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം നേതൃത്വം നൽകും

സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാതനമസ്കാരവും, വി. കുര്‍ബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനയും വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം നേതൃത്വം നൽകും.

സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനക്കും ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (പ്രൊഫസർ, ഓർത്തോഡോക്സ് തെയോളോജിക്കൽ സെമിനാരി, കോട്ടയം നേതൃത്വം നൽകും.

സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ഹൂസ്റ്റണിലുള്ള വൈദീകരുടെ നേതൃത്വത്തിൽ സമൂഹബലിക്കും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർഥനയും ഫാ. ബിജോയ് സഖറിയ (വികാരി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ചർച്ച്, സാൻ ആൻറ്റോണിയൊ) പ്രധാന കാർമ്മികത്വം വഹിക്കും.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ ക്രമീകരണങ്ങള്‍ നടക്കുക. മുമ്പുകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ വി. കുര്‍ബ്ബാനയ്ക്ക് ദേവാലയത്തില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) (770 )310 -9050

ഇ. കെ വർഗ്ഗീസ് (ട്രസ്റ്റീ): 281-468-7081

റെനിൽ വർഗ്ഗീസ് (സെക്രട്ടറി): 954-663-9024

To watch online:

https://www.facebook.com/StMarysMalankaraOrthodoxChurchHoustonTexas 

http://www.stmarysorthodoxhouston.org/

 

us news
Advertisment