Advertisment

'എന്റെ ഓണത്തിന് എന്റെ പച്ചക്കറി' നവഭാരതിന്റെ ജില്ലാതല ഉദ്ഘാടനം ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ് ഏറ്റുമാനൂരില്‍ നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

ഏറ്റുമാനൂര്‍: സമൂഹത്തില്‍ അവശതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായഹസ്തം ഒരുക്കാന്‍ 'നവഭാരത്' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യഘട്ടമായി കാര്‍ഷികമേഖലയാണ് തിരഞ്ഞെടുത്തതെന്ന് നവഭാരത് ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ് 'എന്റെ ഓണത്തിന് എന്റെ പച്ചക്കറിയുടെ' ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.

ജില്ല, നിയോജകമണ്ഡലം (റീജനല്‍), മണ്ഡലം (പഞ്ചായത്ത് ), വാര്‍ഡ് എന്നിങ്ങനെ നാല് തലത്തില്‍ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്നും,

തരിശായികിടക്കുന്ന കൃഷിഭൂമികളുടെ ലഭ്യത അനുസരിച്ച് അവിടെ കൃഷിചെയ്യാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായവും നവഭാരത് നല്‍കുമെന്നും, ഗ്രോബാഗുകള്‍ വിതരണം ചെയ്ത് വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

നവഭാരത് രക്ഷാധികാരി ഫാ. ജോസഫ് മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ റിട്ട. ബിഡിഒ അരവിന്ദാക്ഷന്‍, കണ്‍വീനര്‍ ജോമോന്‍ കുളങ്ങര, ട്രഷറര്‍ ഇടവട്ടം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

vegetable farming
Advertisment