നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ആരാധിക്കുന്നത് ദേവിയുടെ ബ്രഹ്മചാരി ഭാവം

Gowrikrishna
Thursday, October 11, 2018

താരകാസുര നിഗ്രഹത്തിനായി പരമേശ്വരപ്രീതിക്കായി രാജകീയവേഷങ്ങള്‍ ഉപേക്ഷിച്ച സാത്വികഭാവമാണ് ദേവിയുടെ ബ്രഹ്മചാര്യഭാവത്തിനുളളത്.

അക്ഷരമാലയും കമണ്ഡലുവും കയ്യിലേന്തി തീവ്ര തപസുനടത്തുന്ന ദേവിയെയാണ് രണ്ടാംദിനത്തില്‍ ആരാധിക്കുന്നത്. ഇലകള്‍മാത്രം ഭക്ഷിച്ച് പഞ്ചാഗ്നിമധ്യത്തില്‍ തപസുചെയ്യുന്ന ദേവി ആത്മവീര്യത്തിന്റെ പ്രതീകമാണ്.

ബ്രഹ്മചാരിരൂപം വിദ്യനേടാനുളള ആര്‍ജ്ജവത്തിന്റെയും തീവ്രമായ അഭിലാഷത്തിന്റെയും കൂടി പ്രതീകമാണ്. വിദ്യനേടാന്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കണമെന്ന തത്ത്വവും ഇവിടെ വെളിപ്പെടുന്നു.

ഒന്‍പതുദിവസം നീണ്ടുനില്‍ക്കുന്ന ദേവിപൂജയാണ് നവരാത്രി ദിനങ്ങളുടെ പ്രത്യേകത.

×