Advertisment

നവാസ് ഷെരീഫിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

ലാഹോര്‍ : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫി (69) നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നവാസ് ഷെരീഫിന് ലാഹോര്‍ ഹൈക്കോടതി നാലാഴ്ചത്തെ വിദേശയാത്ര അനുവദിച്ചതോടെയാണ് ഹൈ എന്‍ഡ് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ഇന്നലെ ലണ്ടനിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇളയ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫും പേഴ്സണല്‍ ഡോക്ടര്‍ അദ്നാന്‍ ഖാനുമാണ് ഷെരീഫിനൊപ്പം കൂടെയുണ്ടായിരുന്നു. എയര്‍ ആംബുലന്‍സില്‍ തീവ്രപരിചരണ വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരും പാരാമെഡിക്കുകളും അടങ്ങുന്ന സംഘവും വിമാനത്തിലുണ്ടായിരുന്നത്. ചികിത്സയ്ക്കായി ലണ്ടനിലെത്തിയ ഷെരീഫിനെ ഹരേലി സ്ട്രീറ്റ് ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്.

ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സയ്ക്കായി യുഎസിലേക്ക് മാറ്റാമെന്നും പിഎംഎല്‍എന്‍ വക്താവ് മറിയം ഔറാന്‍സെബ് പിടിഐയോട് പറഞ്ഞു. പുറപ്പെടുന്നതിന് മുമ്ബ് ലാഹോറിലെ ജതി ഉംറ വസതിയില്‍ വച്ച്‌ ഡോക്ടര്‍മാര്‍ ഷെരീഫിനെ പരിശോധിക്കുകയും യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ അവസ്ഥ സ്ഥിരമായി തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ മരുന്നുകള്‍ നല്‍കിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റ് കൗണ്ട് വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് നവാസ് ഷെരീഫിനെ ചികിത്സയ്ക്കായി പാക് സര്‍വീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment