Advertisment

ഒരു സിനിമ മുഴുവന്‍ മഞ്ജു ചേച്ചിയോടൊപ്പം…പടച്ചോനെ മിന്നിച്ചേക്കണേ’: നവാസ്

author-image
ഫിലിം ഡസ്ക്
New Update

സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ നവാസ് വള്ളിക്കുന്ന് ഇനി മഞ്ജു വാര്യര്‍ക്കൊപ്പം. മഞ്ജുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിനെ കുറിച്ച് നവാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Advertisment

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ലത്തീഫ് എന്ന കഥാപാത്രത്തിലൂടെയാണ് നവാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

publive-image

നവാസിന്റെ പോസ്റ്റ് വായിക്കാം

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടി ആരാണ് എന്ന ചോദ്യത്തിന് ഏതൊരു മലയാളിയുടെയും ഉത്തരങ്ങളിൽ

ശോഭന ചേച്ചിക്കൊപ്പം മഞ്ചു വാര്യർ എന്ന പേരുമുണ്ടാകും,

പണ്ടേ അതങ്ങനെയാ…

അതിപ്പോ താരത്തോടായാലും നമ്മളെ പോലെയുള്ള സാധാരണക്കാരോടായാലും…

ഈ കലാ തിലകത്തിനൊപ്പം നിന്ന് ഇത് പോലൊരു പടം തന്നെ വലിയ സ്വപ്നമായിരുന്നു,

അപ്പോളാണ് ഒരു സിനിമ മുഴുവൻ മഞ്ചു ചേച്ചിയോടൊപ്പം…

പടച്ചോനെ മിന്നിച്ചേക്കണേ….

Advertisment