Advertisment

നവയുഗം കേന്ദ്ര കമ്മിറ്റി : ബെൻസിമോഹൻ.ജി പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറൽ സെക്രട്ടറി

author-image
admin
New Update

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ബെൻസി മോഹന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് പുതിയ കേന്ദ്രഭാരവാഹികളെ തെരെഞ്ഞെടുത്തു.

Advertisment

ബെൻസിമോഹൻ.ജി പ്രസിഡന്റായും എം എ വാഹിദ് കാര്യറ ജനറൽ സെക്രട്ടറിയായും തുടരും.

ഷാജി മതിലകമാണ് പുതിയ രക്ഷാധികാരി. ജമാൽ വില്യാപ്പള്ളി, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഹുസ്സൈൻ കുന്നിക്കോട്, ദാസൻ രാഘവൻ, ശ്രീകുമാർ വെള്ളല്ലൂർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു .

publive-image

സാജൻ കണിയാപുരം (ട്രെഷറർ), ഷിബുകുമാർ തിരുവനന്തപുരം (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ . ഉണ്ണി പൂചെടിയില്‍, അരുൺ നൂറനാട്, ഹനീഫ വെളിയങ്കോട്, പ്രിജി കൊല്ലം, രഞ്ജി കെ രാജു, മുനീർഖാൻ, സുമി ശ്രീലാൽ, R.ഗോപകുമാർ, റെജി സാമുവൽ, മിനി ഷാജി, ബിജു വർക്കി, പദ്മനാഭന്‍ മണിക്കുട്ടൻ, ഇ എസ് റഹീം തൊളിക്കോട്, അബ്ദുലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവൻ, അടൂർ ഷാജി, ലീന ഷാജി, പ്രഭാകരൻ പൂവത്തൂര്‍, സനു മഠത്തിൽ, സക്കിർ ഹുസൈൻ, രാജേഷ്‌ ചടയമംഗലം, സുശീൽ കുമാർ, വിജീഷ് കെ വിജയൻ, മാധവ് കെ വാസുദേവ്, രതീഷ്‌ പാലക്കാട്, ശ്രീലാല്‍, നിസാം കൊല്ലം, ജെയിംസ്‌ ജോസഫ് കാറ്റാടി, സഹിർഷാ കൊല്ലം, അൻവർ ആലപ്പുഴ, ബിജി ബാലന്‍, ബിനു കുഞ്ഞു, മീനു അരുണ്‍, വിനീഷ് കുന്നംകുളം എന്നിവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ

ഉണ്ണി പൂച്ചെടിയൽ ചെയർമാനായി അഞ്ചു പേര് അടങ്ങുന്ന കണ്ട്രോൾ കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു. 47 അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രകമ്മിറ്റിയെയാണ് നവയുഗം കേന്ദ്രസമ്മേളനം തെരെഞ്ഞെടുത്തത്. രണ്ടു വർഷമാണ് കേന്ദ്രകമ്മിറ്റിയുടെ കാലാവധി.

Advertisment