Advertisment

പ്രവാസി സംരംഭകർക്ക് കേരളത്തിൽ പ്രത്യേകം സാമ്പത്തിക മേഖല അനുവദിയ്ക്കുക : നവയുഗം

author-image
admin
New Update

കോബാർ: പ്രവാസി പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി, പ്രവാസി സംരംഭകർക്ക് വ്യവസായങ്ങൾ തുടങ്ങാൻ പ്രത്യേക സാമ്പത്തിക മേഖല (എക്കണോമിക്ക് ഫ്രീ സോൺ) അനുവദിക്കണമെന്ന് നവയുഗം റാക്ക നാദ യുണിറ്റ് രൂപികരണ സമ്മേളനം, പ്രമേയത്തിലൂടെ സംസ്ഥാന സര്ക്കാരിനോട് അവശ്യപ്പെട്ടു.

Advertisment

 

publive-image

നവയുഗം റാക്ക നാദ യൂണിറ്റ് ഭാരവാഹികൾഗിരീഷ് വിജയൻ - സിഡന്റ് സുനു വർഗ്ഗീസ് - സെക്രെട്ടറി

നവയുഗം സാംസ്കാരിക വേദി കോബാർ മേഖലകമ്മിറ്റിയുടെ കീഴിൽ റാക്ക നാദ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു. ആന്റോയുടെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം നാദ യൂണിറ്റ് രൂപീകരണസമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി ഉത്‌ഘാടനം ചെയ്തു. നവയുഗം നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ദാസൻ രാഘവൻ നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. സുനു സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.

publive-image

നവയുഗം റാക്ക നാദ യൂണിറ്റ് ഭാരവാഹികളായി ഗിരീഷ് വിജയൻ (പ്രസിഡന്റ്), ഹാരിസ് ടി.എ (വൈസ് പ്രസിഡന്റ്), സുനു വർഗ്ഗീസ് (സെക്രെട്ടറി), സന്തോഷ് (ജോയിന്റ് സെക്രെട്ടറി), ജോബിൻ ജോർജ്ജ് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

 

 

Advertisment