Advertisment

പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തുക: നവയുഗം

New Update

അൽഹസ്സ: പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി പ്രവാസികൾ തുടങ്ങുന്ന സംരംഭക പദ്ധതികൾക്ക് സർക്കാർ തലത്തിൽ അനുമതികൾക്കായി ഏകജാലകസംവിധാനം ഏർപ്പെടുത്താൻ കേരളസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

ഷുകൈഖ് ഫാം ഹാളിൽ നവയുഗം ഹഫൂഫ് മേഖല പ്രസിഡന്റ് സുശീൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം അൽഹസ്സ മുബാറസ്-ഹഫൂഫ് മേഖലകളുടെ സംയുക്ത പൊതുസമ്മേളനം നവയുഗം കേന്ദ്ര ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. വിവിധ പ്രവാസിപുനഃരധിവാസ പദ്ധതികളെക്കുറിച്ചും, പ്രവാസികൾ സംയുക്തമായി നടത്താവുന്ന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി അവലോകനം നടത്തി.

publive-image

വയുഗം മുബാറസ് മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ടും, ജീവകാരുണ്യകൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി ജീവകാരുണ്യപ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കോബാർ മേഖല സെക്രെട്ടറി അരുൺ ചാത്തന്നൂർ, മേഖല നേതാക്കളായ മുരളി നാദ, സമീർ എന്നിവർ ആശംസപ്രസംഗം നടത്തി.

publive-image

രതീഷ് രാമചന്ദ്രൻ യോഗത്തിന്റെ പ്രമേയവും, അബ്ദുൾ കലാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. യോഗത്തിന് നവയുഗം ഹഫൂഫ് മേഖല സെക്രെട്ടറി ഇ.എസ്.റഹീം തൊളിക്കോട് സ്വാഗതവും, സിയാദ് കൊല്ലം നന്ദിയും പറഞ്ഞു. നവയുഗം അൽഹസ്സ മേഖല നേതാക്കളായ മുഹമ്മദ് അലി, സുബ്രമണ്യം, ജലീൽ, ആനന്ദ് അമ്പാടി, സുന്ദരേശൻ, ഷിബു, സുൽഫി, സുരേഷ്, നാസർ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Advertisment