Advertisment

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മിൽഖാ സിങ്ങിന്റെയും, കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

author-image
admin
New Update

ദമ്മാം: പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാന അത്‌ലറ്റ് ആയിരുന്ന മിൽഖാ സിങ്ങിനെയും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും, ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ് മിൽഖ സിങ്. 1958, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിങ്, 1956 മെൽബൺ ഒളിമ്പിക്സിലും, 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച അദ്ദേഹം, ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്.

1960-ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്ററിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ വെങ്കലമെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് എത്തിയ അദ്ദേഹത്തിനെ രാജ്യം പദ്‌മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ അഭിമാനം രാജ്യാന്തരവേദികളിൽ ഉയർത്തിയ അദ്ദേഹത്തിന് ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിൽ എന്നും ഉന്നതസ്ഥാനം ഉണ്ടെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചുകൊണ്ട് മലയാളചലച്ചിത്ര രംഗത്തെത്തിയ രമേശൻ നായർ, ഭക്തിഗാനങ്ങൾ ഉൾപ്പെടെ 500 ലധികം മികച്ച ഗാനങ്ങളും, മനോഹരമായ ഒട്ടേറെ കാവ്യസൃഷ്ടികളും നടത്തിയ കവിയാണ്. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാൻ പുരസ്‌കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും, സിനിമയ്ക്കും നൽകിയ സർഗ്ഗസംഭാവനകളിലൂടെ അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

navayugam damam
Advertisment