Advertisment

നവയുഗം കോബാർ തുഗ്‌ബ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

author-image
admin
New Update

കോബാർ: നവയുഗം സാംസ്കാരികവേദി കോബാറിൽ പുതുതായി രൂപീകരിച്ച തുഗ്‌ബ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

Advertisment

നവയുഗം കോബാർ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 28 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബുകുമാറിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

publive-image

ഷാജി അടൂർ (രക്ഷാധികാരി), മാധവ് കെ വാസുദേവ് (പ്രസിഡന്റ്), ലീന ഷാജി, ലാലു ശക്തികുളങ്ങര (വൈസ് പ്രസിഡന്റ്മാർ), ദാസൻ രാഘവൻ (സെക്രട്ടറി), ബഷീർ, അഹദ് (ജോയിന്റ് സെക്രട്ടറിമാർ), പ്രഭാകരൻ (ഖജാൻജി), പദ്മനാഭൻ മണിക്കുട്ടൻ (ജീവകാരുണ്യവിഭാഗം കൺവീനർ), ശരണ്യ ഷിബുകുമാർ (കുടുംബവേദി കൺവീനർ) എന്നിവരെ നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisment