Advertisment

ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ' ?' പഞ്ചാബ് മന്ത്രി ധവജോത് സിദ്ദു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരവേ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോ എന്ന ചോദ്യവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധവജോത് സിങ് സിദ്ദു. ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് ഒരുസംഘം ആളുകള്‍ നടത്തിയ ആക്രമണത്തിന് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോയെന്ന് മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ചോദിച്ചത്.

Advertisment

publive-image

പാകിസ്താന്റെ പേരെടുത്ത പറയാതെയാണ് സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍. 'ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ' സിദ്ദു ചോദിച്ചു.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെതുടര്‍ന്ന് പാകിസ്താന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ പാകിസ്താനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോയെന്ന ചോദ്യം സിദ്ദു ഉയര്‍ത്തിയത്.

Advertisment