Advertisment

ചെങ്ങന്നൂരിൽ വിജയം ഇടതു സർക്കാരിന്റെ ജനപക്ഷ വികസനത്തിനുള്ള അംഗീകാരം : നവോദയ ഫഹാസ് അൽദൗരി സമ്മേളനം.

author-image
admin
New Update

റിയാദ് :കേരളത്തിൽ ഇടതുജനാധിപത്യമുന്നണി തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ചെങ്ങന്നൂരിലെ ജനത സജി ചെറിയാനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിലൂടെ തെളിയിക്കുന്നതിന് നവോദയ റിയാദ് ഫഹാസ് അൽ ദൗരി യുണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയം അവകാശപ്പെട്ടു.

Advertisment

publive-image

സുനീഷാണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളനം നവോദയ ട്രഷറർ ജയകുമാർ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തു വളർന്നുവരുന്ന വർഗ്ഗീയതയെ നാം ചെറുത്തുതോൽപ്പിക്കണമെന്ന് ജയകുമാർ പറഞ്ഞു. കുത്തകകൾക്ക് വേണ്ടി മാത്രമാണ് ഇവിടെ ഭരണം, വിദേശ സഞ്ചാരം മാത്രമായിരിക്കുന്നു പ്രധാനമത്രിയുടെ ലക്‌ഷ്യം. ജനങ്ങളെ ഭിന്നിപ്പിച്ചു തെരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്ന ബി ജെ പിയുടെ ലക്‌ഷ്യം തിരിച്ചറിയണമെന്നും ജയകുമാർ ഓർമ്മിപ്പിച്ചു.

സമ്മേളനത്തിന് ഷാജു അധ്യക്ഷത വഹിച്ചു. ഹരി അനുശോചനവും ജോയി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനിൽ മണമ്പൂർ പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അൻവാസ് ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഇബ്രാഹിം, സുരേഷ് സോമൻ, ജിത്ത്, ബാലകൃഷ്ണൻ, ഷൈജു ചെമ്പൂര്, ബാബുജി, പപ്പൻ പയ്യന്നൂർ, ഹേമന്ദ് എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് അംഗങ്ങളുടെ പാനൽ കുമ്മിൾ സുധീർ അവതരിപ്പിച്ചു.

15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഉദയൻ (പ്രസിഡന്റ്), ഷിബിൻ, പ്രസാദ് (വൈസ് പ്രസിഡന്റുമാർ), ഷാജു (സെക്രട്ടറി), ഹരികുമാർ, സാനു സോമൻ (ജോ: സെക്രട്ടറിമാർ) അനിൽ മണമ്പൂർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

Advertisment