Advertisment

ഉമ്പായി സ്മരണനിറഞ്ഞ ഗസൽരാവ്.ആസ്വാദക മനസ്സിൽ കുളിര്‍മയായി

author-image
admin
New Update

റിയാദ് നഗരത്തെ മഴത്തുള്ളികൾ കുളിരണിയിച്ച രാവിൽ ഗസൽ മഴയും ആസ്വാദക മനസ്സിൽ നിറഞ്ഞൊഴുകി. അന്തരിച്ച ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണക്കായി നവോദയയുടെ ബത്ത യൂണിറ്റാണ് മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ ഗസൽരാവ് സംഘടിപ്പിച്ചത്.

Advertisment

publive-image

ഉമ്പായിയുടെ ശബ്ദത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ ഗസൽ ഈണങ്ങളാണ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരുകൂട്ടം ഗായകരുടെ സമർപ്പണമായി മഴയെ വകവയ്ക്കാതെ എത്തിച്ചേർന്ന സംഗീതാസ്വാകാരുടെ ഹൃദയത്തെ തരളിതമാക്കിയത്.

ഗിരിദാസ്, ഷംസു കളക്കര, തസ്‌നി റിയാസ്‌ , ഗാഥ, ജോമോൻ മാവേലിക്കര എന്നിവർ ഗസലുകൾ ആലപിച്ചു. തബല - ബിജു, ഹാർമോണിയം - ഷാനു, കീബോർഡ് - ശിഹാബ് കൈപ്പറം, റിഥം പാഡ് - സന്തോഷ്, മാസി മാധവൻ എന്നിവർ ഓർക്കസ്ട്രയും നിയന്ത്രിച്ചു.

ഉമ്പായിയുടെ ജീവിത ചരിത്രം വിവരിക്കുന്ന വിജയകുമാർ തയ്യാറാക്കിയ വീഡിയോ പ്രസേൻറ്റേഷനോടെയാണ് പരിപാടി ആരംഭിച്ചത്. അനുസ്മരണ യോഗം രാജൻ നിലമ്പൂർ ഉദ്‌ഘാടനം ചെയ്തു. നവോദയ ബത്ത യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ കാലം അധ്യക്ഷത വഹിച്ചു.

നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡൻറ് ബാലകൃഷ്ണൻ, നെബു വർഗ്ഗീസ്, വിനോദ് പയ്യന്നൂർ, ഹരികൃഷ്ണൻ, സക്കീർ മണ്ണാർമല, പപ്പൻ കരിവെള്ളൂർ, സുരേഷ് സോമൻ, അൻവാസ്, സൈഫുദീൻ,കുമ്മിൾ സുധീർ, നവോദയ കുടുംബവേദി കൺവീനർ സുബി സുനിൽ, സലിം, സുബൈർ, ശിഹാബ് കൊട്ടുകാട്, വിപിൻ എന്നിവർ സംസാരിച്ചു.

ഗസലിന് മുൻപ് കുട്ടികളും മുതിർന്നവരും ഗാനങ്ങളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നവോദയ യൂണിറ്റ് ഭാരവാഹികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു.യൂണിറ്റ് സെക്രട്ടറി ഹേമന്ദ് സ്വാഗതവും ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു.

Advertisment