കേന്ദ സാഹിത്യ അക്കാഡമി അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ – നവോദയ റിയാദ് .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, December 6, 2018

റിയാദ് : ശ്രീനാരായണ ഗരുവിന്റെ ജീവിതവും ദർശനവും ആധാരമാക്കിയുള്ള “ഗുരു പൗർണ്ണമി” എന്ന കവിത സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കവി എസ് രമേശൻ നായർക്കും, ദ ബ്ലൈൻഡ് ലേഡീസ് ആൻഡ് ഡിസെൻഡന്റ്സ് എന്ന ഇംഗ്ളീഷ് നോവലിന് അവാർഡ് സ്വന്തമാക്കിയ അനീസ് സലീമിനും നവോദയ സാംസ്‌കാരിക വിഭാഗം അഭിനന്ദിച്ചു.

ഗുരുവിന്റ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഇക്കാലത്ത് “ഗുരു പൗർണ്ണമിക്കു” ലഭിച്ച അവാർഡിന് വളരെ വലിയ സാമൂഹികപ്രസക്തിയുണ്ട്. കൂടുതൽ ആംഗലേയ രചനങ്ങൾ പിറവിയെടുക്കുന്നത് അനസ് സലീമിന്റെ ഇംഗ്ലീഷ് രചനക്കുള്ള അവാർഡ് ഊർജം പകരുന്നതാണ്. അവാർഡ് ജേതാക്കൾക്ക് നവോദയ സാംസ്‌കാരിക വിഭാഗം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

×