Advertisment

നവോദയ കുടുംബവേദി ഇഫ്താർ സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് നവോദയ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും  നടന്നു. ഷക്കീല വഹാബ് ടീച്ചർ യോഗം ഉദ്‌ഘാടനം ചെയ്തു. ഇഫ്താ റിന് ശേഷം നടന്ന യോഗത്തിൽ SSLC  +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കുടുബവേദി യിലെ അംഗങ്ങളായ ഗ്രീഷ്മാ ജോയി, ബഹ്ജദ് യാസിർ, മുനീം തങ്ങൾ എന്നീ വിദ്യാർ ത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

publive-image

ഷക്കീല വഹാബ്, ഷൈജു ചെമ്പൂര്, വിജയകുമാർ എന്നിവർ കുട്ടികൾക്ക്  ഉപഹാരം കൈമാറി.  യോഗത്തിൽ നവോദയ ചെയർപേഴ്‌സൺ പ്രതീന അധ്യക്ഷത വഹിച്ചു. സുബി സുനിൽ പ്രവർത്തന റിപ്പോർട്ടും ദീപ ജയകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരി പ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡണ്ട് ബാലകൃഷ്ണൻ, അൻവാസ്, കുമ്മിൾ സുധീർ, ഗ്രീഷ്മാ ജോയി എന്നിവർ സംസാരിച്ചു. അടുത്തകാലത്ത് മരണപ്പെട്ടവർക്ക് ആതിര ഗോപൻ അനുശോചനം അർപ്പിച്ചു. റാണി ടീച്ചർ സ്വാഗതവും നജ്മ പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment