Advertisment

അബ്‌ഖൈഖിൽ നവോദയ വായനശാല ആരംഭിച്ചു

New Update

അബ്‌ഖൈഖ് (കിഴക്കൻ പ്രവിശ്യ, സൗദി അറേബ്യ): മലയാളി പ്രവാസ സമൂഹത്തിനു വായനയുടെ വാതായനം തുറന്നുകൊണ്ടു നവോദയ സാംസ്‌കാരികവേദി യുടെ സാംസ്‌കാരിക വിഭാഗം അബ്‌ഖൈഖിൽ വായനശാല പ്രവർത്തനം ആരംഭിച്ചു. വായനയിലൂടെ അറിവ് നേടുക, അറിവിലൂടെ സമൂഹത്തിനു വെളിച്ചം പകരുക എന്ന ആപ്തവാക്യവുമായി നവോദയ സാംസ്കാരികവേദി വെളിച്ചം എന്ന പേരിൽ വായനക്കും, ഇതര സാംസ്‌കാരിക, സാഹിത്യ പ്രവർത്തനങ്ങൾക്കും അബ്‌ഖൈഖിൽ തുടക്കം കുറിച്ചു.

publive-image

വായനശാലയുടെ ഉദ്ഘാടനം നവോദയ കേന്ദ്ര എക്സിക്യുട്ടീവ്‌ മെമ്പര്‍ രാജചന്ദ്രന്‍ നിര്‍വഹിച്ചു . ഏരിയ സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു . കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന കവിയും എഴുത്തുകാരനും ഏരിയ കണ്‍വീനറുമായ റെജി മാത്തുക്കുട്ടിപള്ളിപ്പാട് വായനയുടെ ആവശ്യകതയെ കുറിച്ചു വിശദീകരിച്ചു . ഏരിയ സെക്രട്ടറി അഷ്‌റഫ്‌ , ഏരിയ പ്രസിഡന്റ്‌ റഹീം പുനലൂര്‍ , കുടുംബവേദി സെക്രട്ടറി ടീ ജെ താരിഖ് , ശാന്തപ്പന്‍ സുരേഷ് , ഹരിദാസന്‍ , നാസര്‍ പാറപ്പുറത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ഏരിയ നേതാക്കള്‍ ,യൂണിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു ഏരിയ ജോയിന്റ് കണ്‍വീനര്‍ വത്സന്‍ കരിയില്‍ നന്ദി പറഞ്ഞു .

Advertisment