Advertisment

മൂന്നാമത് നവോദയ മൈ ഓൺ വോളിബാൾ ടൂർണമെന്റ് ഏപ്രില്‍ 18 മുതല്‍ .

author-image
admin
New Update

റിയാദ് :  നവോദയ റിയാദ്  പത്തം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടി പ്പിക്കുന്ന  മൂന്നാമത് നവോദയ മൈ ഓൺ വോളിബാൾ ടൂർണമെന്റ് 2019.  ഏപ്രില്‍ പതിനെട്ട് വ്യാഴം  രാത്രി 8 മണിക്ക് സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള ഓപ്പൻ ഗ്രൗണ്ടിൽ നടക്കുമെന്ന് നവോദയ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി .

Advertisment

publive-image

നവോദയ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

4 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ  8 ടീമുകളാണ് മാറ്റുരക്കുക  . നോക്ക്ഔട്ട് മത്സരങ്ങൾ 18-19 തീയതികളിലും സെമിഫൈനൽ 25നും ഫൈനൽ 26- നും നടക്കും റിയാദ്  ബത്തയിൽ  തുറന്ന കോർട്ടിൽ നടക്കുന്ന മത്സരത്തില്‍ പ്രമുഖ ടീമുകളായ സ്വദേശികളുടെ ടീമായ  റവാബി, അല്‍ ജസീറ, പാകിസ്ഥാന്‍  ടീമായ  ശുദാ-ഇ-കാശ്മീർ, ഷകർ ഘർ, കശ്മീർ സ്പോർട്സ്, നേപ്പാള്‍ ടീം  നേപ്പാൾ വോളി ക്ലബ് , ഇന്ത്യന്‍  ടീം  അറബ്‌കോ, സ്റ്റാര്‍സ് എന്നീ   ക്ലബ്ബുകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ പറഞ്ഞു വിന്നേഴ്സ് ട്രോഫി മൈ ഓൺ റെഡിമേഡ്സും, റണ്ണേഴ്‌സ്-അപ് ട്രോഫി എസ് ടി കാർഗോയുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്

publive-image

വോളിബാള്‍ ലോഗോ പ്രകാശനം 

വാര്‍ത്താസമ്മേളനത്തില്‍ കൺവീനർ  കുമ്മിൾ സുധീർ , ചെയർമാൻ  ജയകുമാർ  പ്രസിഡണ്ട്  ബാലകൃഷ്ണൻ,  സെക്രട്ടറി രവീന്ദ്രൻ    പൂക്കോയ തങ്ങൾ, അൻവാസ്, സുരേഷ് സോമൻ എന്നിവർ പങ്കെടുത്തു.

Advertisment